LATEST NEWS

ടാങ്കര്‍ ലോറിയും ടൂവീലറും കൂട്ടിയിടിച്ച് അപകടം: രണ്ടു പേര്‍ മരിച്ചു

ടാങ്കര്‍ ലോറിയും ടൂവീലറും കൂട്ടിയിടിച്ച് അപകടം: രണ്ടു പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ടൂവീലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ടൂവീലര്‍ യാത്രക്കാരായ രണ്ടു പേരാണ് മരിച്ചത്. മലപ്പുറം അരിക്കോട് കരുവാത്ത് വീട്ടില്‍ മുഹമ്മദ് ഹാസിക്ക് , മലപ്പുറം ഏരത്തിന്‍ ഹൗസില്‍ ഫവാസ് മുഹമ്മദ് എന്നിവരാണ് മരിച്ചത്

Read More

ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്രയുടെ റിപ്പോര്‍ട്ട് തേടി കെ.എം.ആര്‍.എല്‍

ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്രയുടെ റിപ്പോര്‍ട്ട് തേടി കെ.എം.ആര്‍.എല്‍

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ നടത്തിയ ജനകീയ യാത്രയുടെ റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. മെട്രോ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനുകളുടെ ചുമതലയുള്ളവരില്‍ നിന്നുള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സ്റ്റേഷനുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ചുമതലയുള്ളവര്‍ റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ [...]

Read More

യുവാവ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

യുവാവ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്​: തൊട്ടില്‍പ്പാലത്ത്​ കടവരാന്തയില്‍ ഒരാളെ വെടിയേറ്റ്​ മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ്​ മരിച്ചത്​. അവിവാഹിതനാണ്​ സഖറിയ. മൃതദേഹത്തിന്​ സമീപത്തു നിന്ന്​ തോക്കും കണ്ടെടുത്തിട്ടുണ്ട്​. മരിച്ചു കിടക്കുന്നതു കണ്ട്​ പരിശോധിച്ചപ്പോഴാണ്​ വെടിയേറ്റാണ്​ മരണമെന്ന്​ മനസിലാക്കിയത്​. പൊലീസ്​ സ്​ഥലത്തെത്തിയിട്ടുണ്ട്​. എന്നാല്‍ ആത്​മഹത്യയാണോ കൊലപാതകമാണോ എന്ന്​ പോലീസ്​ ഉറപ്പിച്ചിട്ടില്ല.

Read More

THE WORLD

വാട്‌സ് ആപ്പ് വീഡിയോകോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചതായി യുഎഇ

വാട്‌സ് ആപ്പ് വീഡിയോകോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചതായി യുഎഇ

ദുബായ്: വാട്‌സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. വ്യാഴാഴ്ച മുതലാണ് യുഎഇ ഉപയോക്താകള്‍ക്കായി വാട്‌സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ അനുവദിച്ചത്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സ് ആപ്പ് കോളിംഗ് ലഭ്യമാണ്. വാട്‌സ് ആപ്പ് വിഡിയോ, വോയ്‌സ് കോളുകള്‍ക്ക് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മുന്‍പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Read More

ഐഎസ് ഭീകരർ മൊസൂളിലെ പുരാതന പള്ളി തകർത്തു

ഐഎസ് ഭീകരർ മൊസൂളിലെ പുരാതന പള്ളി തകർത്തു

ബാഗ്ദാദ്: ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ മൊസൂളിലെ ഗ്രേറ്റ് മോസ്ക് ഓഫ് അല്‍-നൂറി തകര്‍ക്കപ്പെട്ടു. ബുധനാഴ്ച ഐഎസും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഐഎസാണ് പള്ളി തകര്‍ത്തത്. 800 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി മൊസൂളിന്റെ അടയാളമായാണ് കരുതപ്പെട്ടിരുന്നത്. നൂറി മോസ്കിന് സമീപമുള്ള അല്‍-ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടു. 1172ല്‍ പണികഴിക്കപ്പെട്ട ഹദ്ബ ഇഖാറിന്റെ ‘പിസ ടവര്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.

Read More

സൗദി അറേബ്യയ്ക്ക് പുതിയ കിരീടാവകാശി

സൗദി അറേബ്യയ്ക്ക് പുതിയ കിരീടാവകാശി

റിയാദ്: സൗദി കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ സ്ഥാനത്ത് നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി നിയമിച്ചു.സൗദി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 31കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലവില്‍ സൗദി പ്രതിരോധ മന്ത്രിയാണ്. കരീടാവകാശ പദവിക്കു പുറമേ ഉപപ്രധാനമന്ത്രി പദവിയും നല്‍കി. സൗദി റോയല്‍ കോടതിയുടെ തലവനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. കിരീടാവശകാശി സ്ഥാനത്ത് നിന്ന് നീക്കിയ മുഹമ്മദ് ബിന്‍ നായിഫിനെ ആഭ്യന്തര മന്ത്രിയായി [...]

Read More

NATIONAL

എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യയിൽ നിർമ്മിക്കും

എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യയിൽ നിർമ്മിക്കും

ന്യൂഡല്‍ഹി:എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും അമേരിക്കന്‍ വിമാനക്കമ്പനിയുമായ ലോക്ഹീഡ് മാര്‍ട്ടിനും തമ്മില്‍ കരാറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊര്‍ജംപകരുന്നതാണ് ഈ കരാര്‍. ലോക്ഹീഡ് മാര്‍ട്ടിന്റെ ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള നിര്‍മാണപ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റും. അമേരിക്കയിലെ തൊഴിലുകള്‍ക്ക് കോട്ടംതട്ടാതെയായിരിക്കും ഇത്. എഫ്-16ന്റെ ബ്ലോക്ക് 70 വിമാനങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും കയറ്റുമതിചെയ്യാനും ഇന്ത്യയ്ക്കാവുമെന്ന് ടാറ്റ ഗ്രൂപ്പ് പറഞ്ഞു. പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്‍ട്ടിന്‍.

Read More

അനാഥ സഹോദരങ്ങൾക്ക് പ്രധാനമന്ത്രിയുടെ സഹായം

അനാഥ സഹോദരങ്ങൾക്ക് പ്രധാനമന്ത്രിയുടെ സഹായം

ജയ്പൂര്‍: സൂരജും സലോനിയും നിറകണ്ണുകളോടെ എഴുതിയ കത്ത് കണ്ട് പ്രധാനമന്ത്രിയുടെ കണ്ണും നിറഞ്ഞിരിക്കണം. മരിച്ചുപോയ അമ്മ അവര്‍ക്കായി കരുതിവച്ചിരുന്ന 96,500 രൂപ പുതിയ നോട്ടായി മാറിയെടുക്കാനുള്ള സമയം കഴിഞ്ഞെന്നു പറഞ്ഞ് കൈമലര്‍ത്തിയ റിസര്‍വ് ബാങ്കിനെ തിരുത്തി സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ എത്തിയത് തന്നെ അതിന് തെളിവ്. ഇവര്‍ക്ക് 50,000 രൂപ നല്‍കാനും പ്രധാനമന്ത്രിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ത്തു പ്രീമിയം തുകയായ 1710 രൂപ അടയ്ക്കാനുമാണു നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയത്. രാജസ്ഥാനിലെ കോട്ടയിലെ സഹ്‌രാവാദ സ്വദേശികളായ [...]

Read More

കര്‍ഷകര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് രജനികാന്ത്

കര്‍ഷകര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് രജനികാന്ത്

ചെന്നൈ: കൃഷി നഷ്ടത്തിലായതോടെ സമരത്തിന് ഇറങ്ങിയ കര്‍ഷകര്‍ക്ക് ഒരു കോടി രൂപ നല്‍കി തലൈവര്‍ രജനികാന്ത്. കര്‍ഷകരെ സന്ദര്‍ശിച്ച രജനികാന്ത് ചര്‍ച്ച നടത്തി. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഡിസംബര്‍ 12ന് രജനിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന അഭ്യൂഹം ഇതോടെ വീണ്ടും ശക്തമാവുകയാണ്. രജനിയുടെ രാഷ്ട്രീയ പ്രവേശനം നേരത്തേ ചര്‍ച്ചയായിരുന്നെങ്കിലും ഇത്തവണ അത് ശക്തമാണ്. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം രജനിയുടെ പ്രവേശനത്തിന് ഏറ്റവും അനുയോജ്യമാണ്. അടുപ്പമുള്ളവരോടെല്ലാം ഇതേക്കുറിച്ച് [...]

Read More

POLITICS

പുതുവൈപ്പിൽ നടന്നത്​ നരനായാട്ട്​: ​കാനം

പുതുവൈപ്പിൽ നടന്നത്​ നരനായാട്ട്​: ​കാനം

കണ്ണൂർ: ജനകീയ സമരങ്ങൾ തല്ലിയൊതുക്കുകയെന്നത്​ എൽ.ഡി.എഫി​​​​ന്റെ നയമല്ലെന്ന്​ സി.പി.​െഎ സംസ്ഥാന സെ​ക്രട്ടറി കാനം രാജേന്ദ്രൻ. പുതുവൈപ്പിനിൽ സമരക്കാർക്കെതിരെ നടന്നത്​ നരനായാട്ടാണ്​. സാധാരണക്കാരായ ജനങ്ങളാണ്​ അവിടെ സമരം ചെയ്യുന്നത്​. സമരക്കാരെ തല്ലിച്ചതച്ച പൊലീസ്​ നടപടി സർക്കാറി​​​​ന്റെ വില കുറച്ചുകാണിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സമരത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത്​ പൊലീസ്​ നടപടിയെ ന്യായീകരിക്കുന്നതിനാണ്​. യു.എ.പി.എ ചുമത്താനാനായിരിക്കാം സമരക്കാർക്കെതിരെ തീവ്രവാദ ആരോപണങ്ങൾ ഉന്നയിക്കുന്നത്​. പൊലീസ്​ നടപടിയിൽ അന്വേഷണം വേണമെന്നും ലാത്തിചാർജ് സർക്കാർ ചർച്ച ചെയ്യണമെന്നും കാനം ആവശ്യപ്പെട്ടു. അഞ്ചു വർഷകാലം [...]

Read More

അഡ്വ. രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

അഡ്വ. രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി:അഡ്വ .രാംനാഥ് കോവിന്ദിനെ എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബീഹാര്‍ ഗവര്‍ണറായ ഇദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏകകണ്ഠമായി രാംനാഥ് കോവിന്ദിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ ദേഹാത് സ്വദേശിയായ രാംനാഥ് രണ്ടു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ബിജെപി ദലിത് മോര്‍ച്ചയുടെയും ആള്‍ ഇന്ത്യ കോലി സമാജിന്റേയും മുന്‍പ്രസിഡന്റായിരുന്നു. 2015ലാണ് ബിഹാറിന്റെ [...]

Read More

ആഡംബരവിവാഹം: ഗീത ഗോപിക്ക് പാര്‍ട്ടിയുടെ താക്കീത്

ആഡംബരവിവാഹം: ഗീത ഗോപിക്ക് പാര്‍ട്ടിയുടെ താക്കീത്

തൃശൂര്‍: മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയതിന് ഗീത ഗോപി എംഎല്‍എയെ സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് താക്കീത് ചെയ്തു. ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ഗീത ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. അതേസമയം പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നടന്ന വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് [...]

Read More

CRIME

ബൈക്കില്‍ യാത്രചെയ്ത ദമ്പതിമാരെ കാറിലെത്തിയ സംഘം ആക്രമിച്ചു

ബൈക്കില്‍ യാത്രചെയ്ത ദമ്പതിമാരെ കാറിലെത്തിയ സംഘം ആക്രമിച്ചു

കരുനാഗപ്പള്ളി:മകളുമായി ബൈക്കില്‍ യാത്രചെയ്ത ദമ്പതിമാരെ കാറിലെത്തിയ നാലംഗസംഘം ആക്രമിച്ചു.ബിയര്‍കുപ്പികൊണ്ട് ഭാര്യയെ അടിച്ചശേഷം ദേഹത്ത് ബിയര്‍ ഒഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി കല്ലേലിഭാഗം ഭാരതി മന്ദിരത്തില്‍ ജയകുമാര്‍ (31), കല്ലേലിഭാഗം കോളശേരില്‍ വീട്ടില്‍ ഷാജഹാന്‍ (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കായംകുളം സ്വദേശി മഹേഷ് നായര്‍, കരുനാഗപ്പള്ളി സ്വദേശി വിഷ്ണു എന്നിവരെ പോലീസ് തിരയുന്നു. ദമ്പതിമാരും മകളും ബന്ധുവീട്ടില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാലിത്തീറ്റ ഫാക്ടറിക്കുസമീപംമുതല്‍ കാര്‍ ഇവരെ പിന്തുടര്‍ന്നു.മാര്‍ക്കറ്റ് റോഡില്‍ എത്തിയപ്പോള്‍ [...]

Read More

ജനനേന്ദ്രിയം മുറിച്ച കേസ്; യുവതിക്കെതിരെ കേസെടുക്കില്ല

ജനനേന്ദ്രിയം മുറിച്ച കേസ്; യുവതിക്കെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസില്‍ യുവതിയുടെ പേരില്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് നിയമോപദേശം തേടിയത്. രണ്ട് ദിവസത്തിനകം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിയ്ക്കും. ജീവന് ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാല്‍ യുവതിക്കെതിരെ പ്രത്യേക കേസെടുക്കേണ്ടെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.

Read More

നെടുമ്പാശ്ശേരിയില്‍നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരിയില്‍നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്ച രാവിലെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ ദുബായില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശിയുടെ കൈയില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്.

Read More

HEALTH & BEAUTY

വയലറ്റ് ക്യാബേജ്

വയലറ്റ് ക്യാബേജ്

ക്യാബേജ് പച്ച നിറത്തിലും വയലറ്റ് നിറത്തിലും ലഭിക്കും.ഇക്കൂട്ടത്തില്‍ വയലറ്റ് നിറത്തിലുള്ള ക്യാബേജിന്റെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ഇത് ചര്‍മത്തിന് വളരെ ഗുണം ചെയ്യും.വയലറ്റ് നിറത്തിലുള്ള ക്യാബേജില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ചര്‍മത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും ഇത് സഹായകമാണ്. വെറ്റമിന്‍ സി, വൈറ്റമിന്‍ കെ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ വയലറ്റ് നിറത്തിന് കാരണം ആന്റോസയാനിന്‍ പോളിഫിനോള്‍സാണ്. ഇവ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ള നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. പച്ച നിറത്തിലുള്ള ക്യാബേജിനേക്കാള്‍ [...]

Read More

ബോഡി പോളിഷിംഗ്

ബോഡി പോളിഷിംഗ്

തന്നെ ചെയ്യാവുന്നതേയുള്ളൂ. പോളിഷ് ചെയ്യാന്‍ ചില സാധനങ്ങള്‍ വേണം. പോളിഷിംഗ് ക്ലോത്ത് എന്ന ഒരിനമുണ്ട്. ഇത് വേണം. പിന്നെ പ്യൂമിക് സ്റ്റോണ്‍, ഒലീവ് ഓയില്‍, ബോഡി സ്‌ക്രബ്. ബോഡി സ്‌ക്രബുകള്‍ വീട്ടിലും ഉണ്ടാക്കാം. ആദ്യം പോളിഷ് ചെയ്യേണ്ടത് മുഖമാണ്. ഇതിന് മുഖം ആദ്യം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. പിന്നീട് സ്‌ക്രബര്‍ കൊണ്ട് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. കണ്ണിനടിയിലും മുഖക്കുരുവുള്ള ഭാഗങ്ങളിലും സ്‌ക്രബ് ചെയ്യരുത്. ബോഡി പോളിഷിംഗിന് മുന്നായി ശരീരത്തില്‍ ആവി കൊള്ളിക്കണം. കുളിമുറിയില്‍ ചൂടുവെള്ളത്തിന്റെ ടാപ്പ് തുറന്നിട്ടാല്‍ [...]

Read More

പല്ലു വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക

പല്ലു വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക

കൂടുതല്‍ സമയം പല്ലു തേയ്ക്കുന്നതും തീരെ കുറവു സമയം പല്ലു തേയ്ക്കുന്നതും നല്ലതല്ല.ദിവസവും രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുന്നത് ശീലമാക്കുക. എന്നാല്‍ മൂന്നു പ്രാവശ്യത്തിലും കൂടുതല്‍ പല്ലു തേയ്ക്കുകയുമരുത്. ബ്രഷിന്റെ വലിപ്പവും പ്രധാനം. വായുടെയും പല്ലിന്റെയും വലിപ്പമനുസരിച്ച് സൗകര്യപ്രദമായ ബ്രഷ് തെരഞ്ഞെടുക്കുക. ബ്രഷിന്റെ വലിപ്പം കുറയാനോ കൂടാനോ പാടില്ല. കൂടുതല്‍ കട്ടി കൂടുതലുള്ളതും തീരെ കട്ടി കുറഞ്ഞതുമായ പല്ലുകളുള്ള ബ്രഷും തെരഞ്ഞെടുക്കരുത്. കൃത്യസമയത്ത് ബ്രഷ് മാറ്റേണ്ടതും അത്യാവശ്യം. ബ്രഷിന്റ പല്ലുകള്‍ കേടായില്ലെങ്കിലും രണ്ടുമൂന്നു മാസമെങ്കിലും കൂടുമ്പോള്‍ ബ്രഷ് [...]

Read More