വീട് വെക്കുന്നതിനു ഉത്തമമായ ഭൂമിയും ലക്ഷണങ്ങളും

ധാരാളം ജലം ലഭിക്കുന്നതും,തെളിഞ്ഞ വെള്ളമുള്ള അരുവി,കുളം എന്നിവയുള്ളതും,ധാരാളം വൃക്ഷലതാതികളുള്ളതും നല്ല ഭൂമിയുടെ ലക്ഷണങ്ങളാണ്.

ധാരാളം മണ്ണും അതില്‍ കറുക,ദര്‍ഭ,മുല്ല തുടങ്ങിയ സസ്യലതാതികള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും എല്ലാക്കാലത്തും ജല ലഭ്യതയുള്ളതുമായ സ്ഥലം ഉത്തമം.

പൂന്തോട്ടങ്ങള്‍ ,കുളങ്ങള്‍ ,തടാകങ്ങള്‍ ,ദേവസ്ഥാനങ്ങള്‍ തുടങ്ങിയവയും പക്ഷിമൃഗാതികള്‍ക്ക് സ്വച്ഛമായി വിഹരിപ്പാന്‍ കഴിയുന്നതും  നയനമാനോഹരവുമായ ഭൂമിയും ഉത്തമാഭൂമിയാണ്.മേല്‍ പറഞ്ഞ എല്ലാ ഗുണങ്ങളുമുള്ള ഭൂമി ഏറ്റവും ഉത്തമവും വാസയോഗ്യവുമാണ്.ഭൂമിയില്‍ നിന്ന് ഒരു കൈക്കോട്ട് മണ്ണെടുത്ത്‌, ആ മണ്ണ്കൊണ്ടുതന്നെ അതേകുഴി മൂടുമ്പോള്‍ , മണ്ണ് ശിഷ്ടം വരുകയാണെങ്കില്‍ ആ ഭൂമി ഉത്തമം.


ഭൂമിയുടെ ആകൃതിയും ഫലങ്ങളും
ആകൃതി ഫലം
സമം - സൗഭാഗ്യം
ചതുരശ്രം - മഹാധനം
വൃത്തം - വിത്തം
ഭദ്രപീഠം - വിത്തം
കുടം - ധനം
തൃകോണം - പുത്രനാശം
വിശറി - ധര്‍മ്മനാശം
സര്‍പ്പാകൃതി - ഭയം
പരശു - ആത്മഹത്യ
ഗര്‍ത്താവസ്ഥ - നിഷ്ഫലത്വം
വക്രം - അജ്ഞത

Category: VASTHU SHASTHRAM

Sudheer Kumar

About the Author ()

Sudheer Kumar, Thrissur

Leave a Reply

You must be logged in to post a comment.