ആണിനും ഉണ്ടാകട്ടെ ഇനിമുതലൊരു പെരുമാറ്റചട്ടം

ആണിനും ഉണ്ടാകട്ടെ ഇനിമുതലൊരു പെരുമാറ്റചട്ടം,പെണ്ണെ നീ അടങ്ങിയൊതുങ്ങി നടന്നോളണം.വലുതായി ഇനി ആൺകുട്ടികളുമായുളള കളിയൊന്നും വേണ്ട.പുറത്തു പോകരുത്..ഉറച്ചു സംസാരിക്കരുത്.അവനോടു മിണ്ടരുത്.അവൻ നിൽക്കുന്ന അങ്ങോട്ടൊന്നും പോണ്ടാ.അങ്ങനെ എത്രയെത്ര പെരുമാറ്റചട്ടത്തിലൂടെയാ പെൺകുട്ടികളെ വളർത്തുന്നത്.

ഈ പെണ്ണിന്റെ കൂടെ പിറന്ന ആണിനെയെന്താ ഇത്തരം ഉപദേശങ്ങൾ കൊടുക്കാത്തത്.എടാ മോനെ അവളും നിന്റെ അനിയത്തിയാ ഒന്ന് ശ്രദ്ധിച്ചേക്കണേ.എന്തിനാടാ നീ അവളെ കളിയാക്കിയതു.അവളുടെ കൂടെ ഒന്ന് കൂട്ട് പോടാ.നിന്റെകൂടെ അവളെയും കളിപ്പിക്കെടാ.ആവശ്യമില്ലാതെ അവളെ കരയിപ്പിച്ചാൽ നല്ലടി നിനക്ക് കിട്ടുംഇതു
പോലെയൊക്കെ അവനോടും പറയാം.

ഓ അവനാണല്ലേ എന്ത് പേടിക്കാൻ,ആ കാലം ഒകെ പോയി കേട്ടോ.അവനെയും പേടിക്കണം.സംക്ഷിക്കേണ്ട കൈകൾ ഒരു പെണ്ണിനെ കശക്കിയെറിയുന്ന കാലമാണ്.അതിൽ നമ്മുടെ മകനും പെട്ട്പോകരുത്.കുഞ്ഞായിരിക്കുമ്പോൾ തന്നെ ചില മൂല്യങ്ങൾ പറഞ്ഞു കൊടുക്കാം.അനിയത്തിയായും അമ്മയായും ഭാര്യയായും കടന്നു പോകേണ്ടവളെപറ്റി ചെറുപ്പത്തിലേ മാന്യമായി അവളോട് പെരുമാറാൻ പറഞ്ഞു കൊടുക്കാം.കളിയാക്കിയാലോ അനാവശ്യമായി വിഷമിപ്പിച്ചാലോ ഉപദ്രവങ്ങൾ ചെയ്താലോ കർശനമായി വിലക്കാം.അവനെയും കുറച്ചു ഒതുക്കി വളർത്താം.അവനെയും ചോദ്യം ചെയ്യാം.
കതിരിൽ കൊണ്ട് വളം വെക്കുന്നതിനെക്കാൾ നല്ലതല്ലേ പൊടുപ്പിലെ വേണ്ടത് കൊടുത്തു വളർത്താൻ നോക്കുന്നത്.സ്വന്തം അനിയത്തിക്കു അമ്മക്ക് വേദനിക്കുന്നത് പോലെ തന്നെയാണ് അടുത്ത വീട്ടിലെ പെൺകുട്ടിക്കും അമ്മയ്ക്കും വേദനിക്കുന്നതെന്ന ബോധം നമ്മുടെ ആൺകുട്ടികൾക്കും ഉണ്ടാവട്ടെ.കുറച്ചൊക്കെ മര്യാദ അവനും വീട്ടിൽ നിന്നും പഠിക്കട്ടെ.

Remada Shamna

Remada Shamna

Category: EDITOR'S PICK

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.