മറവിയുടെ മേച്ചിൽപ്പുറങ്ങളിൽ ഇന്ന് നീ ജിഷാ

മറവിയുടെ മേച്ചിൽപ്പുറങ്ങളിൽ ഇന്ന് നീ ജിഷാ.
“നിനക്ക് വേണ്ടിയുളള ആരവങ്ങൾ അവസാനിച്ചിരിക്കുന്നു.നീ ചില്ലു തകർന്നൊരു ചിത്രം പോലെ…വാർത്തകളുടെ പുതുമയില്ലാത്ത അദ്ധ്യായത്തിൽ വായിക്കപ്പെടാത്ത പാഠമായി മങ്ങിപോയിരിക്കുന്നു”

***************-**-*****************
ഒരു പെൺകുട്ടിയെ ഒരുത്തൻ പുറകെ നടന്നു ശല്യം ചെയ്യ്തുവെന്നു കേട്ടാൽ “ഇവന്മാർക്കൊക്കെ എന്തിൻറെ കേടാ” എന്ന് എല്ലാവരും കൂടിയിരുന്നു പറയും.

ഒരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കേട്ടാൽ മൂക്കത്തു വിരൽ വെച്ച് സഹതപിക്കും
പീഡിപ്പിച്ചു കൊന്നെന്നു കേട്ടാൽ tv തുറന്നു ചാനലുകൾ മാറ്റി മാറ്റി വെച്ച് കണ്ട് “എന്നാലും ദുഷ്ടൻ ആ പെങ്കൊച്ചിനെ എങ്ങനെയൊക്കെ ചെയ്തല്ലോ ദൈവമേ.അവനെ കൊല്ലണം,അവനെ ഭൂമിക്ക്‌ മുകളിൽ വെച്ചേക്കരുത്,എന്നൊക്കെ വലിയവായിൽ പറയും.

പ്രതിയെ കിട്ടിയാൽ അവന്റെ മുഖമൊന്നു കാണാൻ തിടുക്കപ്പെടും,കുറേ ശാപവാക്കു ചൊരിയും,പിന്നെ അവനെ ആ വീട്ടിൽ തെളിവെടുപ്പിന് കൊണ്ട് വരുമ്പോൾ ജനങ്ങളുടെ പ്രതിഷേധം കൂടി ചാനലുകളിൽ കണ്ടു കഴിഞ്ഞാൽ പിന്നെ തീർന്നു ആ വാർത്തയോടുളള നമ്മുടെ കമ്പം.നമ്മുടെ പെൺകുട്ടികളോട് കാമവെറിയന്മാരുടെ ക്രൂരതയോടുളള സമരവും തീർന്നു.

നാം ഇത്രയും ചെയ്താൽ മതിയോ????

അയല്പക്കത്തെ പെൺകുട്ടികൾ നമ്മുടെ ആരും അല്ലേ?? പീഡിപ്പിക്കാനും പിഴപ്പിക്കാനുമല്ലാതെ സംരക്ഷിക്കാൻ കൂടി നമുക്ക് ഒറ്റക്കെട്ടായി നിന്നുകൂടെ.നമ്മുടെ പരിസരത്തുളള വീടുകളിലെങ്കിലും നമുക്ക് ശ്രദ്ധയുണ്ടാവണം.ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയും മോളും അല്ലെങ്കിൽ വേണ്ട സംരക്ഷണം കിട്ടാതെ ജീവിക്കുന്ന പെൺകുട്ടികൾ നമ്മുടെ പരിസരത്തുണ്ടെങ്കിൽ നമുക്കിത്തിരി സംരക്ഷണം അവർക്കു കൊടുത്തുകൂടെ. ബാറുപൂട്ടാനും നാടിനു ദോഷം വരുന്ന പല കാര്യങ്ങൾക്കും സംഘടന രൂപീകരിക്കുന്നത് പോലെ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ കാര്യത്തിലും എടുത്തുകൂടെ, “നമ്മുടെ നാട്ടിലെ ഒരു സഹോദരിക്ക് പോലും ഈ ഗതി വരരുതെന്ന തീരുമാനം യുവാക്കളെ നിങ്ങൾ ഏറ്റെടുത്താൽ അതിനെ മറികടക്കാൻ ഏതു ക്രിമിലനുകൾക്കാണ് കഴിയുക.

നമ്മുടെ വീട്ടിലെ പെൺകുട്ടിയുടെ പുറകെയല്ലല്ലോ ആരും നടക്കുന്നത്..നമ്മുടെ പെൺകുട്ടികളുടെ പാവാടയല്ലല്ലോ കീറിയിരിക്കുന്നതു എന്നോർത്ത് ആരും ആശ്വസിക്കണ്ട.അടഞ്ഞ വാതിലു ഒരിക്കൽ തളളിത്തുറക്കുമ്പോൾ പിച്ചിച്ചീന്തിയ ഒരു പെണ്ണുടൽ നാം കാണാതിരിക്കട്ടെ..അത് നിന്റെ സ്വന്തം മകളാകാതിരിക്കട്ടെ..അത് നിന്റെ സ്വന്തം സഹോദരിയും ആകാതിരിക്കട്ടെ.

Remada Shamna

Remada Shamna

Category: EDITOR'S PICK

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.