കോഴികളുടെ ലോകം

അരുൺ പുനലൂരും കൂട്ടുകാരും

അരുൺ പുനലൂരും കൂട്ടുകാരും

ഷൂട്ട്‌ തീർന്ന് ആർട്ടിസ്റ്റുകളും ടെക്നീഷന്മാരും ബൈ പറഞ്ഞു പോയി ലൈറ്റുകളെല്ലാം വാരിപ്പറക്കി പാക്ക്‌ ചെയ്ത്‌ ഫ്ലോർ മേനേജരെ ഏൽപ്പിച്ചിട്ട്‌ പോകാനിറങ്ങുമ്പൊ അതാ പിന്നിൽ നിന്നൊരു വിളി.” ഹലോ ഈ കോഴി നിങ്ങടതല്ലേ…ശരിയാണല്ലോ…ഈ കോഴിയെ ഷൂട്ടിനു പ്രോപ്പർട്ടിയായി മേടിച്ചതാണു.പക്ഷേ പോകാനിറങ്ങിയപ്പോ മറന്നു പോയി.

ഒരു കവറു തപ്പി കോഴിയെ അതുമ്മേ കേറ്റി വണ്ടിയിൽ കേറി.വീട്ടിലേക്കുള്ള വഴിയിൽ മൊത്തം ഈ കോഴിയെ എന്തു ചെയ്യും എന്നുള്ളതായിരുന്നു ആലോചന.കയ്യിലിരിക്കുന്നത്‌ നിസാരപ്പെട്ട കോഴിയല്ല.ഒരു ഫോട്ടോഷൂട്ടിൽ ഗംഭീരമായ അഭിനയം കാഴ്ച്ചവച്ച സെലിബ്രിറ്റി കോഴിയാണു.എനിക്കാണേ തിന്നുള്ള ശീലമേയുള്ളൂ കറി വക്കാനറിഞ്ഞൂടാ.
ദാസപ്പനു ഇതു രണ്ടും പഥ്യമല്ല.പിന്നെ കൂടെയുള്ളവൻ കൊച്ചു ടീവീലെ ആങ്കർ ലെനിനാണു.ഓനും ന്നെപ്പോലാണു തിന്നൽ മാത്രേ അറിയൂ.

ഭാര്യയെ വിളിച്ചു ചോദിക്കാന്നു വച്ചാ ജോലിക്കു പോയിട്ടു ക്ഷീണിച്ചു വന്നിരിക്കുമ്പൊ ചോദിക്കുന്നത്‌ അപകടമാണു.
ആരാധികമാരിൽ ആരോടെങ്കിലും ചോദിക്കാന്നു വച്ചു ഒരുത്തിക്ക്‌ മെസേജ്‌ വിട്ടപ്പോ ഓളു കെട്ട്യോനോടൊപ്പം കേൻഡി ക്രഷ്‌ കളിച്ചോണ്ടിരിയ്ക്കയാണു ഇപ്പോ പറഞു തരാൻ സമയമില്ലെന്ന്.ഓൺലൈനിൽ കണ്ട എം ബി ഐ ക്കാരിയ്ക്കു പാചകം അറിയൂല്ല.അടുത്തൊരുത്തിയെ ഫോണിൽ വിളിച്ചപ്പോ ഒടുക്കത്തെ എൻഗേജ്ഡ്‌.വേറൊരുവൾ എടുക്കുന്നില്ല.
പിന്നൊരുത്തി ഡ്യൂട്ടിയിലു.അല്ലേലും അത്യവശ്യത്തിനു ഒന്നും ഉപകാരപ്പെടൂല്ല.കാര്യങ്ങളിങ്ങനേ പോകവേ കാറിന്റെ
പ്ലാറ്റ്‌ ഫോമിലിരിയ്ക്കുന്ന കോഴി ഒരു കീറാമ്മുട്ടി പ്രശ്നമായി വളർന്നു.

കൊച്ചിയിൽ മ്മടെ ചങ്കുകളിൽപെട്ട കോഴിയേക്കള്ളന്മാരെ പലരേം വിളിച്ചു നോക്കി..രക്ഷയില്ല…ഒടുക്കം വീടിനു മുന്നിൽ വണ്ടി നിർത്തുമ്പൊ അതാ ഗെയ്റ്റിൽ പിടിച്ച്‌ ദാസപ്പന്റെ കൂട്ടുകാരൻ അതുൽ നിൽക്കുന്നു…”നിനക്കു കോഴിക്കറി വക്കാനറിയാമോ…”പിന്നെ ..പൊളിക്കൂല്ലേ പിന്നെ ചടപടാന്നു കാര്യങ്ങൾ നീക്കി…ഒരുത്തൻ മുളകും ഇഞ്ചിയും വേടിക്കാൻ കടയിലേക്കോടി …അടുത്തവൻ അടുപ്പു കത്ത്തിച്ചു ഉള്ളിയരിഞ്ഞു വയട്ടി…
വെട്ടി മുറിയ്ക്കാൻ വെട്ടു കത്തിയില്ലാഞ്ഞു കോഴിയെ എറിഞ്ഞും പറിച്ചും ഒള്ള പിച്ചാത്തി കൊണ്ടു വെട്ടിയും കുത്തിയും ഞങ്ങ 4 കോഴികളും കൂടി ചത്തു പോയ അഞ്ചാമത്തെ കോഴിയെ ഒടുക്കം ചവിട്ടിക്കൂട്ടി ഒരു പരുവത്തിൽ അടുപ്പത്തു കയറ്റി ..

ഇതിലിപ്പോന്താ ഇത്ര മഹാകാര്യമെന്നു ഇങ്ങളാലോചിച്ചേക്കാം…കല്യാണം കഴിച്ചു കുടുംബസ്ഥനൊക്കെ ആയിക്കഴിഞ്ഞ്‌ ഇതു പോലെബാച്ചിലർ മടകളിലെത്തപ്പെടുമ്പൊ നമ്മളും പഴയ ബേച്ചിലറാകുന്നു…അവിടെ നടക്കുന്ന ഇമ്മതിരി ചില രസകാരമായ അനുഭവങ്ങൾ എക്കാലത്തെയും കോഴിക്കറി മണമുള്ള ഓർമ്മകളാണു.

Category: READERS' CORNER

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.