ഗ്രീന്‍ ടീ

ഗ്രീന്‍ ടീയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് മിക്കവാറും പേര്‍ക്കും ബോധ്യമുണ്ടായിരിക്കും. ഇത് ശരിയായ രീതിയില്‍ കഴിയ്‌ക്കേണ്ടത് പ്രധാനം. അല്ലെങ്കില്‍ ഇതിന് പാര്‍ശ്വഫലങ്ങളുമുണ്ട്.

ഗ്രീന്‍ ടീ ഉണ്ടാക്കിയ ഉടനെ കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ഒരു മണിക്കൂറിലേറെ സമയം ഇത് വച്ചിരിക്കരുത്. ചൂടോടെയോ തണുപ്പോടെയോ കുടിയ്ക്കാം. കൂടുതല്‍ സമയം വച്ചിരുന്നാല്‍ ഇതിലെ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും നഷ്ടപ്പെടും. കൂടുതല്‍ ചൂടോടെ ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലതല്ല. ഇത് തൊണ്ടയില്‍ ക്യാന്‍സര്‍ വരുത്തി വയ്ക്കും.

രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതല്ല. ഭക്ഷണം കഴിയ്ക്കുന്നതിന് അര, ഒരു മണിക്കൂര്‍ മുന്‍പ് ഇത് കുടിയ്ക്കുന്നതാണ് നല്ലത്. വിശപ്പു കുറയ്ക്കാനും അതുവഴി അമിതഭക്ഷണം ഒഴിവാക്കാനും ഈ ശീലം സഹായിക്കും. വറുത്ത ഭക്ഷണങ്ങള്‍ക്ക് പകരം ഒരു കപ്പ് ഗ്രീന്‍ ടീയും അധികം കൊഴുപ്പില്ലാത്ത ബിസ്‌കറ്റുകളും കഴിയ്ക്കാം. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീയും മരുന്നുകളും ഒരുമിച്ചു കഴിയ്ക്കരുത്. ഇത് പാര്‍ശ്വഫലങ്ങളുണ്ടാക്കും.

അധികം കടുപ്പം കൂടിയ ഗ്രീന്‍ ടീ കുടിയ്ക്കരുത്. ഇതില്‍ കൂടുതല്‍ കഫീനും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ദഹനത്തക്കേട, ഉറക്കക്കുറവ്, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കും.

കഫീന്‍ അടങ്ങിയിട്ടുള്ളതു കൊണ്ടു തന്നെ ഗ്രീന്‍ ടീ ദിവസം രണ്ടു മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കരുത്.

Category: BEAUTY & HEALTH

Staff Reporter

About the Author ()

Comments are closed.