കൊതുകുതിരി 100 സിഗരറ്റിന് സമം

നമ്മുടെ നാട്ടില്‍ പലതരം പനികളും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ത്തുന്നതില്‍ കൊതുകെന്ന ഇത്തിരിക്കുഞ്ഞന്റെ പങ്ക് ചെറുതല്ല. കൊതുകുശല്യം കാരണം ശരിയായൊന്നുറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്ന ആളുകള്‍ നമ്മുടെ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്.

പലപ്പോഴും കൊതുകിനെതിരെ നമ്മള്‍ ഉപയോഗിക്കുന്ന ആയുധം കൊതുകു തിരികളാണ്. കൊതുകുകള്‍ അടുക്കാത്ത വിധത്തില്‍ ശക്തമായ പുകവമിപ്പിക്കുന്നവയാണ് ഇവയില്‍ മിക്കതും. എന്നാല്‍ ഈ കൊതുകുതിരികള്‍ വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഒരു കൊതുകുതിരിയില്‍ നിന്നും വരുന്ന പുക നൂറു സിഗരറ്റുകളുടെ പുകയ്ക്ക് തുല്യമാണെന്നാണ് ചെസ്റ്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സാല്‍വി പറയുന്നത്. കൊതുകുതിരിയുടെ പുക സിഗരറ്റുണ്ടാക്കുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ നമ്മുടെ ശ്വാസകോശങ്ങള്‍ക്കുണ്ടാക്കുന്നുണ്ടന്ന് മലേഷ്യയില്‍ നടന്ന ഒരു പഠനത്തിലാണ് കണ്ടെത്തിയത്.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് (സിഎസ്ഇ), ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ എയര്‍ പൊലൂഷന്‍ ആന്‍ഡ് ഔര്‍ ഹെല്‍ത്ത്’ എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് സന്ദീപ് സാല്‍വി ഇക്കാര്യം വ്യ്ക്തമാക്കിയത്.

കൊതുകിനെ ഓടിക്കാന്‍ നോക്കുന്നതിനും പകരം കൊതുകുകള്‍ ഇല്ലാതാകുന്നതിനും വീടും പിരസരവും വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടതെന്നും, കൊതുകുതിരിയെന്ന എളുപ്പവഴി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

Category: BEAUTY & HEALTH

Staff Reporter

About the Author ()

Comments are closed.