വൈറല്‍ ഫീവര്‍

ഓഫീസില്‍ നിന്നും അവധിയെടുക്കാനുള്ള കാരണം ചോദിച്ചാല്‍ പലരും പറയും, വൈറല്‍ ഫീവര്‍. പനി അഥവാ സാധാരണ രീതിയിലുള്ള വൈറല്‍ ഫീവറിനെ ആരും അത്ര ഗൗരവമായി കാണാറില്ല. എന്നാല്‍ വഷളായാല്‍ മരണം പോലും സംഭവിക്കാന്‍ ഇടയുള്ള രോഗമാണിത്.
ബേര്‍ഡ് ഫഌ, സൈ്വന്‍ ഫഌ (പക്ഷിപ്പനി, പന്നിപ്പനി) എന്നിങ്ങനെ വകഭേദങ്ങളും വൈറസ് ബാധയിലുണ്ട്. ഇവ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായി മാറാവുന്ന രോഗങ്ങളാണ്. സാധാരണ വൈറസ് പനിയുടെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് ഇവയും കാണിക്കുക. അതുകൊണ്ട് ഇവയെ സാധാരണ പനിയായി തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്.
വൈറസ് ബാധയുടെ ആദ്യലക്ഷണം മിക്കവാറും തൊണ്ടവേദനയായിരിക്കും. തൊണ്ടയിലാണ് ആദ്യം അണുബാധയുണ്ടാകുക. തൊണ്ടയിലെയും ശ്വാസാനാളിയിലേയും പുറത്തെ ആവരണത്തെയായിരിക്കും ഇത് ആദ്യം ബാധിക്കുക. പിന്നീട് ഈ വൈറസ് നമ്മുടെ ശരീരകോശങ്ങളില്‍ വച്ച് സഖ്യയില്‍ ഇരട്ടിയാകും. അങ്ങനെ പനി ബാധിക്കുകയും ചെയ്യും.
വൈറല്‍ ഫഌ വന്നാല്‍ മരുന്നു കഴിച്ചാലും ഇത് കുറയുമെന്നല്ലാതെ പൂര്‍ണമായും പെട്ടെന്ന്് മാറുകയുമില്ല. കുറഞ്ഞത് മൂന്നോ നാലോ ദിവസം പനിക്കുക തന്ന ചെയ്യും.
ചിലപ്പോള്‍ പനിബാധ വളരെ ശക്തമാവും. ശരീരത്തിന് പ്രതിരോധ ശേഷി കുറയുമ്പോഴാണ് ഇത് സംഭവിക്കുക. തക്ക സമയത്ത് ചികിത്സ തേടാതിരുന്നാല്‍ വൈറസ് തലച്ചോറിനെയും ആന്തരിക അവയവങ്ങളെയും ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും.
ഒരോ തവണയും ഇത്തരം വൈറസുകള്‍ക്ക് പരിവര്‍ത്തനം സംഭവിച്ച് പുതിയ, കൂടുതല്‍ മാരകമായ വൈറസുകള്‍ ഉണ്ടാകും. പുതിയ പേരുകളില്‍ ഒരോ തവണയും വ്യത്യസ്തമായ വൈറസ് പനി ഉണ്ടാവുകയും ചെയ്യും. ഇത് പലതും മരണം വരെ വരുത്തിവയ്ക്കാവുന്നവയാണ്.
പനി വരുമ്പോള്‍ വച്ചുകൊണ്ടിരിക്കാതെ എത്രയും വേഗം ചികിത്സ തേടി ഏതുതരം പനിയാണെന്ന് തിരിച്ചറിയുക. ശരീരത്തിന്റെ പ്രതിരോധശേഷിക്കു സഹായിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക.
തുടക്കത്തില്‍ ചികിത്സിച്ചാല്‍ മാരകമാകാവുന്ന പല വൈറസ് ബാധകളും തടയാവുന്നതേയുള്ളൂ. സ്വയം ചികിത്സയും കഴിവതും ഒഴിവാക്കുക. കാരണം കാരണമറിയാതെ കഴിയ്ക്കുന്ന മരുന്ന് മറ്റു പല രോഗങ്ങളിലേക്കുമുള്ള വഴി തുറക്കും.

Category: BEAUTY & HEALTH

Staff Reporter

About the Author ()

Comments are closed.