പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

പാരീസ്‌: പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സ്. 2040ഓടെ നിരോധനം പ്രാബല്യത്തിലാകുമെന്ന് പരിസ്ഥിതി മന്ത്രി നിക്കോളാസ് ഹൂലോട്ട് അറിയിച്ചു.

കാര്‍ബണ്‍ പുറന്തള്ളല്‍ നടത്താത്ത രാജ്യം എന്ന പദവി 2050ഓടെ നേടിയെടുക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. കല്‍ക്കരിയുടെ ഉപയോഗം 2022 ആകുമ്പോള്‍ ഫ്രാന്‍സ് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.