ആദായനികുതി റിട്ടേണ്‍ ഫയല്‍ വൈകിയാല്‍ പിഴ

ന്യൂഡല്‍ഹി:ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ അടുത്ത വര്‍ഷം മുതല്‍ പിഴയടക്കേണ്ടി വരും. 10,000 രൂപയാണ് പിഴ. 2018 ഏപ്രില്‍ ഒന്നു മുതലാകും പിഴ ഈടാക്കുന്നത്. ഇതു പ്രകാരം 2016-2017 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പിഴ ഈടാക്കില്ല. ജൂലൈ 31നാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.

ഡിസംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ 5000 രൂപയും അതിനു ശേഷമാണ് നല്‍കുന്നതെങ്കില്‍ 10,000 രൂപയുമാണ് പിഴ ഈടാക്കുക. മൊത്തം വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയാണെങ്കില്‍ പരമാവധി 1000 രൂപ മാത്രമാണ് പിഴ ചുമത്തുക.

Category: NATIONAL

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.