ഐഎസിനെ തുടച്ചുനീക്കും

വാഷിംഗ്ടണ്‍: ഐഎസ് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വൈകാതെ ഇറാക്കില്‍നിന്നും സിറിയയില്‍നിന്നും അവരെ തുടച്ചുനീക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൊസൂള്‍ നഗരം ഐഎസില്‍ നിന്നു തിരിച്ചുപിടിച്ചതിന് ഇറാക്കി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെ ട്രംപ് അഭിനന്ദിച്ചു.

ഐഎസിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ് മൊസൂളിന്റെ പതനമെന്ന് അല്‍ അബാദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് പറഞ്ഞു.
ഐഎസിന് ഇറാക്കിലെ ആസ്ഥാനം നഷ്ടപ്പെട്ടെന്ന് യുഎസ് കമാന്‍ഡര്‍ ജനറല്‍ സ്റ്റീഫന്‍ ടൗണ്‍സെന്‍ഡ് പറഞ്ഞു.

ഈ വിജയം കൈവരിച്ചതില്‍ ഇറാക്ക് സൈനികരും കുര്‍ദിഷ് പെഷ്മാര്‍ഗ സൈനികരും യുഎസ് സഖ്യസേനയും പങ്കുവഹിച്ചു. മൊസൂളിലും മറ്റു ചിലേടങ്ങളിലും ഇനിയും ഐഎസിന്റെ സാന്നിധ്യം കുറഞ്ഞതോതിലാണെങ്കിലും ഉണ്ടെന്നും ഐഎസിനെ പൂര്‍ണമായി തുടച്ചുനീക്കുന്നതുവരെ വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.