കളക്ടറുടെ ഉത്തരവിനെതിരേ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍

കണ്ണൂര്‍: കണ്ണൂരിലെ നഴ്‌സുമാരുടെ സമരം നേരിടാനുള്ള കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍. പരിയാരം സഹകരണ നഴ്‌സിംഗ് കോളജിലെ 20 വിദ്യാര്‍ഥികളാണ് ജോലിക്ക് എത്താതെ പ്രതിഷേധിക്കുന്നത്. കളക്ടറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

നഴ്‌സുമാര്‍ സമരത്തിലായതിനാല്‍ ജില്ലയിലെ നഴ്‌സിംഗ് കോളജുകളിലെ ഒന്നാംവര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്രച്ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസം 150 രൂപ വീതം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Category: Breaking News, KANNUR, KERALA

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.