ദിലീപ് 20 ലക്ഷം കൈക്കൂലി കൊടുത്തെന്ന് ആരോപണം : വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

തൃശൂര്‍: ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് നഗരസഭ ശുപാര്‍ശ ചെയ്തു.

2014ല്‍ യുഡിഎഫ് ഭരണസമിതിയാണ് സിനിമ തിയ്യറ്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഈ കാലയളവില്‍ ടൗണ്‍ഹാള്‍ നിര്‍മാണത്തിന് 5 ലക്ഷം രൂപ ദിലീപ് സംഭാവന നല്‍കിയതതായും അതോടൊപ്പം തന്നെ യുഡിഎഫ് ഭരണസമിതി അംഗങ്ങള്‍ക്ക് 20 ലക്ഷത്തോളം രൂപ കൈക്കൂലിയായി നല്‍കിയെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിക്കുന്നു. ഇന്ന് ചേര്‍ന്ന് കൗണ്‍സില്‍ യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ചാലക്കുടി പുഴയ്ക്ക് സമീപമാണ് ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത്.

ഈ വിഷയം ചര്‍ച്ചചെയ്യുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷമായ യുഡിഎഫ് കൗണ്‍സില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.

Category: KERALA, LATEST NEWS, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.