രാജ്യത്ത് നൂറോളം പാലങ്ങൾ അപകട ഭീഷണിയിൽ

ന്യൂഡല്‍ഹി:രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന നൂറോളം പാലങ്ങൾ തകർച്ചാ ഭീഷണിയിലാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് 1.6 ലക്ഷം പാലങ്ങളുണ്ട്, ഇതിൽ നൂറെണ്ണം തീർത്തും അപകടാവസ്ഥയിലാണ്, അറ്റകുറ്റപ്പണികൾ ഉടൻ നടത്തിയില്ലെങ്കിൽ ഗുരുതരമായ അപകടങ്ങൾ നടന്നേക്കാൻ സാധ്യതയുണ്ട്, രാജ്യത്ത് മികച്ച റോഡുകൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.- ഗഡ്കരി പറഞ്ഞു.

റോഡുകൾക്കാവശ്യമായി സ്ഥലം ഏറ്റെടുക്കുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിലും വരുന്ന പ്രശ്നങ്ങളാണ് റോഡ് നിർമ്മാണത്തിൽ ചിലപ്പോഴക്കെ കാലതാമസം വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 3.85 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികൾ നടത്താനിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Category: NATIONAL

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.