എന്റെ അച്ഛൻ ഒരു ഹീറോ ആണ്

“Action hero achan ”
സത്യം വെറും ഷോ കാണിക്കാൻ വേണ്ടി ഞാൻ ഇടുന്ന post അല്ല ഇതു മറിച്ചു നീണ്ട 34 വർഷം പോലീസ് സേനയെ സേവിച്ച ഒരു പോലീസുകാരന് വേണ്ടിയുള്ള ഒരു post.
34 വർഷത്തെ സേവനത്തിനു ശേഷം എന്റെ അച്ചൻ ഇന്നു Retire ആയി .ഒരുപാട് വിഷമം ഉള്ളിലൊതുക്കി പുറത്തു വെറും പുഞ്ചിരി മാത്രം വിടർത്തി എന്റെ അച്ഛൻ ഇന്നു സർവീസിൽ നിന്നു വിരമിച്ചു.

ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും ഒഴിവു സമയങ്ങളിലും
അച്ചൻ പലപ്പോഴായി എന്നോടും അമ്മയോടും അച്ചന്റെ അനുഭവത്തിലുണ്ടായ പല കഥകൾ പറഞ്ഞട്ടുണ്ടെങ്കിലും അവയെല്ലാം വെറും ലാഘവത്തോടെ ആണ് ഞങ്ങൾ കേട്ടിരിക്കുന്നത്, ഒരു പോലീസുകാരന്റെ പുളുവടി അതിനുപരി മറ്റൊന്നുംതന്നെ അതേഹത്തിനു കൊടുത്തിട്ടില്ല.

പക്ഷെ ഇന്നു അച്ഛന്റെ retirment വേദിയിൽ ഉയർന്ന ഉദ്യോഗസ്ഥർ അടകം അച്ഛനെ കുറിച്ച് പ്രെശംസിച്ചപ്പോൾ ശെരികും കണ്ണുകൾ നിറഞ്ഞു പോയി.

സാധാരണ ഒരു sub ഇൻസ്‌പെക്ടറുടെ retirement വേദിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിത്യം, സദസിനിടയിൽ ഉണ്ടായിരുന്ന എന്നെയും എന്റെ അമ്മയെയും ഇതു ശെരികും ആശ്ചര്യപ്പെടുത്തി.
അച്ഛൻ ഞങ്ങളോട് പങ്കുവച്ച പല കഥകളും അവർ അഭിമാനത്തോടുകൂടി പങ്കുവക്കുന്നു. അതെ അന്ന് അച്ഛൻ പറഞ്ഞതെലം പച്ചയായ സത്യം മാത്രം, അവയെല്ലാം കുറ്റബോധത്തോടുകൂടി ഞങ്ങൾ കേട്ടിരിരുന്നു.
എന്റെ ബാല്യകാലത്തു രാത്രി ഉറങ്ങുന്നതിനു മുന്പും രാവിലെ എഴുനേകുമ്പോഴും അച്ഛനെ കാണാൻ കഴിയുന്ന സാഹചര്യം വളരെ വിരളമായിരുന്നു.

എങ്കിൽ കൂടി അച്ഛനോടുള്ള അടുപ്പത്തിന് ഒരികൽ പോലും ഒരു കുറവുമുണ്ടായിട്ടില്ല എന്നതാണ് സത്യം.
കുസൃതി കാട്ടുമ്പോൾ തല്ലാൻ ഓടിക്കുന്ന അമ്മയെ ഭയന്നു ഓടിയൊളിക്കുന്നത് അച്ചന്റെ മടിയിലും. കാലങ്ങൾ കടന്നു പോയി ഇപ്പോൾ സ്വന്തം സുഹൃത്തിനെ പോലെ എന്നികു എന്തും പങ്കുവെക്കാൻ കഴിയുന്ന ഒരു ആത്മമിത്രമായും ഒപ്പം എപ്പോഴും ഒരു രക്ഷകനെ പോലെ കൂടെ നില്കുന്ന അച്ഛാ നിങ്ങളു മാസ്സ് ആണ് , വെറും മാസ്സ് അല്ല മരണ മാസ്സ്

ഒരു നല്ല പോലീസുകാരൻ ഒരികലും നല്ല അച്ഛൻ ആവുകയില്ല എന്നു പറയുന്ന ചില ചേട്ടന്മാരും ചേച്ചിമാരും കേൾക്കുവാൻ ഞാൻ ഉറകെ തന്നെ പറയുന്നു അതെ എന്റെ അച്ഛൻ ഒരു ഹീറോ ആണ് ” A real hero ”

Category: NOW TRENDING

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.