നമ്മുടെ അച്ചു

പ്രിയപെട്ടവർക്ക്
ജീവിതത്തിലെ കുറച്ചു മണിക്കൂറുകളെ അക്ഷരങ്ങളിലൂടെ നിങ്ങളിലേക്കെത്തിച്ചപ്പോൾ നിങ്ങൾ ഞങ്ങളോട് കാണിച്ച സ്നേഹത്തിനെ ഞങ്ങൾ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു.സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ ഹൃദയങ്ങൾ ഇവിടെയുണ്ടെന്ന് ഓരോ ഇഷ്ട്ടങ്ങളിലൂടെയും കുറിപ്പുകളിലൂടെയും ലോകത്തിനു നിങ്ങൾ കാണിച്ചു കൊടുത്തിരിക്കുന്നു.ഒരുപാട് സന്തോഷം.
പൊരുതാനുള്ള,ആളിക്കത്താനുള്ള ഒരു തീപ്പൊരിയെ ,പോസിറ്റിവ് മനോഭാവത്തെ ലോകമനസുകളിലേക്ക് വിവിധ ഭാഷകളിൽ ,രൂപങ്ങളിൽ എത്തിക്കാൻ വേണ്ടി പ്രയത്‌നിച്ച ഇന്ത്യയിലെ എന്റെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും ഇടനെഞ്ചോട് ചേർത്തു പിടിക്കുന്നു.നിങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ് മങ്ങിപ്പോയ ഒരുപാട് കണ്ണുകൾക്കാണ് പൊരുതാനുള്ള ശക്തി പകർന്നത് .ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് എന്നെ വിളിക്കുന്നവരിൽ നിന്നു എനിക്കതു മനസിലായി.സ്നേഹത്തിനു മുന്നിൽ പലപ്പോഴും ഭാഷ പോലും മാറി നിൽക്കുന്ന കാഴ്ച .പലപ്പോഴും കണ്ണ് നിറയിച്ചു.
എനിക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നതിലധികം റിക്വസ്റ്റുകൾ ,മെസേജുകൾ ,ഫോൺ കാളുകൾ വന്നിട്ടുണ്ട്. പരമാവതി മറുപടികൾ കൊടുക്കുന്നുണ്ട് ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ മനപ്പൂർവ്വമല്ല ക്ഷമിക്കുമല്ലോ. പലതിനും മറുപടി മോൻ ഉറങ്ങിയതിനു ശേഷം രാത്രികളിൽ ആയിരിക്കും.വേറെ അർഥങ്ങൾ കാണരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു …നല്ല സൗഹൃദങ്ങൾ ഏപ്പോഴും ഇഷ്ട്ടമാണ്.
കഴിഞ്ഞ രണ്ടര വർഷങ്ങൾ ഒരു കടലിനു നടുക്കായിരുന്നു ജീവിതം.ഒരുപാട് അനുഭവങ്ങൾ ഉണ്ട് അവിടുത്തെ .പുറത്തു നിൽക്കുന്ന നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്.”ഇരമ്പിയാർക്കുന്ന ഒരു കടല്ത്തന്നെയുണ്ട് എന്റെ ഉള്ളിൽ .നിറയെ ഉപ്പുരസമുള്ളവരെകൊണ്ട് നിറഞ്ഞ ഒരു കടൽ ”
നമുക്കൊരുമിച്ചു ചെയ്തുകൊടുക്കണം നിങ്ങളെല്ലാം കൂടെയുണ്ടാവുമെന്നുള്ള വിശ്വാസം ഉണ്ടിപ്പോൾ .ഇല്ലേ ?
“ഞങ്ങളുടെ അച്ചു എന്ന് ഇനി ഞാൻ പറയുന്നില്ല നമ്മുടെ അച്ചു ഇനി അതാണ് ശരി,അവൾ ലോകമനസുകളിൽ മരണമില്ലാത്തവൾ ആയിക്കഴിഞ്ഞിരിക്കുന്നു.സന്തോഷം,ഒരിക്കൽ കൂടി എല്ലാവരെയും ഹൃദയത്തോട് ചേർത്തു പിടിക്കുന്നു.നിങ്ങളുടെ ഹൃദയത്തിനകത്താണ് ഞങ്ങൾ എന്നറിയാമെങ്കിലും. കണ്ണ് നിറയുന്നല്ലോ പ്രിയരേ …..

 

അപ്പൊ ശരി വീണ്ടും കാണാം സ്നേഹത്തോടെ , നിങ്ങടെ സ്വന്തം ഞാനും കിച്ചുവും …പിന്നെ നിഴലുപോലെ കൂടെ ഉള്ള അച്ചുവും.

Category: NOW TRENDING

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.