കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആര്‍.എസ്.എസ് ആലോചിച്ചിട്ടില്ല: കുമ്മനം

കണ്ണുര്‍: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആര്‍.എസ്.എസ് ആലോചിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുമ്പോര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നലകാന്‍ ബദല്‍ സംവിധാനം വേണ്ടിവരും. തിരുവനന്തപുരത്ത് വന്‍ അഴിഞ്ഞാട്ടമാണ് നടന്നതെന്നും കുമ്മനം പറഞ്ഞു.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ചോദിച്ചത് അദ്ദേഹം കേരളത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്ക്കാണ്. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ശാന്തിയും സമാധാനവുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. സമാധാനമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിക്കു സമധാന യോഗം വിളിക്കേണ്ടി വന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Category: KANNUR, KERALA, POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.