പിണറായി വിജയനെ വിമര്‍ശിച്ച് ജി.വി.എല്‍. നരസിംഹ റാവു

ന്യൂഡല്‍ഹി:സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് മര്‍ഡറര്‍ ആണെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു. സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ് എന്ന് വിശേഷിപ്പിച്ച റാവു, കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തകര്‍ നടത്തുന്ന കൊലപാതകങ്ങളെ മുഖ്യമന്ത്രി മഹത്വവല്‍കരിക്കുകയാണെന്നും ആരോപിച്ചു.

കഴിഞ്ഞ 13 മാസത്തിനിടെ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഒട്ടേറെ പ്രവര്‍ത്തകര്‍ അതിക്രൂരമായ രീതിയില്‍ സംസ്ഥാനത്തു കൊല്ലപ്പെട്ടു. ഈ രാജ്യത്തെ ജനങ്ങള്‍ക്കു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം എന്താണെന്ന് അറിയാം. കേരളത്തിലെ എല്ലാ രാഷ്ട്രീയ അതിക്രമങ്ങളുടെയും ഉല്‍ഭവകേന്ദ്രമായ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരനാണ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്നും റാവു ആരോപിച്ചു.

കേരളം ഇപ്പോള്‍ അക്രമികളുടെ സുരക്ഷിത കേന്ദ്രമായി മാറിയെന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന കാര്യാലയം ആക്രമിക്കുകയും തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് സന്തോഷിനെ വെട്ടിക്കൊല്ലുകയും ചെയ്തിരുന്നു.

Category: POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.