അമേത്തിയില്‍ രാഹുലിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍

ലക്‌നോ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് അമേത്തിയില്‍ പോസ്റ്ററുകള്‍.

രാഹുലിന്റെ ചിത്രത്തോടൊപ്പമുള്ള ‘കാണ്‍മാനില്ല’ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ അമേത്തിയിലെ പല സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധി കഴിഞ്ഞ ആറുമാസങ്ങളായി അമേത്തിയില്‍ എത്തിയിട്ടില്ല.

‘അമേത്തിയില്‍ നിന്നുള്ള ജനപ്രതിനിധി രാഹുല്‍ ഗാന്ധിയെ കാണ്‍മാനില്ല. എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും ഉറപ്പു നല്‍കിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. അമേത്തിയിലെ ജനങ്ങള്‍ ഇത്തരത്തില്‍ പരിഹാസരാവുകയും ചതിക്കപ്പെടുകയും ചെയ്തു. രാഹുലിനെ കണ്ടെത്തി തരുന്നവര്‍ക്ക് പ്രതിഫലം നല്‍കും. എന്ന് അമേത്തിയിലെ ജനങ്ങള്‍’ എന്നതാണ് പോസ്റ്ററിലെ ഉള്ളടക്കം.

വോട്ട് നല്‍കിയ ജനങ്ങളെ തിരിഞ്ഞു നോക്കാതെ അപമാനിക്കുന്ന രാഹുലിന്റെ നിലപാടിനെതിരെ വന്‍ജനരോഷമാണ് മണ്ഡലത്തിലുള്ളത്.

ലക്‌നോവിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമായപ്പോള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതൊഴിച്ചാല്‍ രാഹുല്‍ മണ്ഡലത്തിലേക്ക് എത്തിയിട്ടേയില്ലെന്നാണ് ജനങ്ങളുടെ ആരോപണം.

Category: POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.