ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം:ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സി.എ.ജി റിപ്പോര്‍ട്ട്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തി. നിര്‍മ്മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയില്ല. സര്‍ക്കാറിനെ ഇക്കാര്യത്തില്‍ ജേക്കബ് തോമസ് വഴി തെറ്റിച്ചു. ഇത് കാരണം 1.93 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി നശിക്കുകയാണ്.

സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. ഗുണനിലവാരം ഉറപ്പാക്കാതെ ജേക്കബ് തോമസ്, കരാറുകാര്‍ക്ക് പണം നല്‍കി;. ഇത് സര്‍ക്കാറിന് അധിക ചെലവുണ്ടാക്കി. കൊടുങ്ങല്ലൂരിലെ ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചതിലും ക്രമക്കേടുണ്ട്. സി.എ.ജി നിരീക്ഷണങ്ങള്‍ തുറമുഖ വകുപ്പ് അംഗീകരിച്ചിട്ടുമുണ്ട്.

Category: KERALA, LATEST NEWS, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.