FLASH NEWS

    യുപിയില്‍ കൈഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റി ; 70 പേര്‍ക്ക് പരിക്ക്

ജോലി മാറിയാല്‍ ഇപിഎഫ് അക്കൗണ്ടും ഇനി തനിയെ മാറും

ന്യൂഡല്‍ഹി: ജോലി ചെയ്യുന്ന സ്ഥാപനം മാറിയാല്‍ പിഎഫ് അക്കൗണ്ടും ഇനി തനിയെ മാറും. ഇതിനായി ഇനി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ലെന്ന് ചീഫ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയി.

രാജ്യത്തുള്ള ഏത് സ്ഥാപനത്തിലേയ്ക്ക് ജോലി മാറിയാലും അപേക്ഷ നല്‍കാതെ മൂന്ന് ദിവസത്തിനകം അക്കൗണ്ടും മാറുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ മുതല്‍ ഇത് നിലവില്‍ വരും.

ജോലി മാറുമ്പോള്‍ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെതുടര്‍ന്നാണ് ഇപിഎഫ്ഒയുടെ നടപടി. മറ്റൊരു സ്ഥാപനത്തിലെത്തി വീണ്ടും അക്കൗണ്ട് തുടങ്ങുകയാണ് പലരും ചെയ്യുന്നത്. ഇതിനാണ് മാറ്റംവരിക.

ഇപിഎഫ് അക്കൗണ്ടിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്.

Category: NATIONAL

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.