സ്വന്തം കുഞ്ഞിനെ അമ്മ ജീവനോടെ കവറുകളിലാക്കി കൊറിയറയച്ചു

ബെയ്ജിങ്:സ്വന്തം കുഞ്ഞിനെ ജീവനോടെ കവറുകളിലാക്കി അനാഥലയത്തിലേക്ക് കൊറിയറയച്ച 24കാരിയായ അമ്മ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു ലൂ.കവറിലെന്താണെന്ന് പല തവണ ആരാഞ്ഞെങ്കിലും എന്താണെന്ന് വ്യക്തമാക്കാന്‍ ലൂ തയ്യാറായിരുന്നില്ല. അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ കവറുമായി പോകുമ്പോള്‍ ഉള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കാണുന്നത്.കുട്ടി ആരോഗ്യം വീണ്ടെടുത്തുവെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

Category: CRIME

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.