അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് ലീഗും

കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ത്ത് മുസ്ലീം ലീഗും രംഗത്ത്. പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എല്‍ഡിഎഫിലെ രണ്ടാംകക്ഷിയായ സിപിഐ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങി നിരവധി പേരാണ് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്.

Category: KERALA, KOZHIKKODE, LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.