ഗോരഖ്പൂര്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ മൃതദേഹത്തോട് അനാദരവ്

ഗോരഖ്പൂര്‍: ബാബ രാഘവദാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹത്തോട് അനാദരവ്.ആംബുലന്‍സുകള്‍ അനുവദിക്കാതെ മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിക്കില്ലെന്നാണ് വിശദീകരണം.

രോഗികളായ കുട്ടികളും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളും ആശുപത്രിയില്‍ തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുടിശികയായ 64 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം സ്വകാര്യ കമ്പനി നിര്‍ത്തിയതാണു ദുരന്തകാരണമെന്നാണു സൂചന. എന്നാല്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

Category: LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.