ബ്ലൂ വെയിൽ ഗെയിം; പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി:പശ്​ചിമ ബംഗാളില്‍ 10ാം ക്ലാസുകാരന്‍ ബ്ലുവെയ്​ല്‍ ഗെയിം കളിച്ച്‌​ ആത്​മഹത്യ ചെയ്​തു. ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്​നാപൂരിലെ ആനന്ദ്​പൂര്‍ സ്വദേശി അങ്കന്‍ ഡേയാണ് ഗെയിം കളിച്ച്‌​ ശനിയാഴ്​ച ആത്​മഹത്യ ചെയ്​തത്​.

സ്​കൂളില്‍ നിന്ന്​ തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറിൽ കളിക്കുകയായിരുന്നു അങ്കന്‍. ഉൗണുകഴിക്കാന്‍ അമ്മ വിളിച്ചപ്പോള്‍ ഉൗണിനു മുൻപ്​ തനിക്ക്​ കുളിക്കണം എന്നു പറഞ്ഞ്​ കുളിമുറിയില്‍ കയറി. കുറേ സമയമായിട്ടും പുറത്തിറങ്ങാത്തതിനാല്‍ വാതില്‍ പൊളിച്ച്‌​ അകത്തു കയറിയ​പ്പോഴേക്കും അങ്കന്‍ മരിച്ചിരുന്നു.

പ്ലാസ്​റ്റിക്​ ബാഗുകൊണ്ട്​ തലപൊതിഞ്ഞ്​ നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ്​ അങ്കണ്‍ മരിച്ചത്​. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഗെയിം കളിച്ച്‌​ ആത്​മഹത്യാ വക്കില്‍ നില്‍ക്കുന്ന അഞ്ചാം ക്ലാസുകാരനെ അധ്യാപകരുടെ ഇടപെടല്‍ മരണത്തില്‍ നിന്ന്​ രക്ഷപ്പെടുത്തി.

Tags:

Category: FEATURED

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.