മകളെ ബലാത്സംഗം ചെയ്ത പ്രതിയെ അച്ഛന്‍ നടു റോഡില്‍ വെട്ടിക്കൊന്നു

പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 17 കാരനായ പ്രതിയെ ഇരയുടെ അച്ഛന്‍ നടു റോഡില്‍ വെട്ടിക്കൊന്നു. പീഡനം നടന്ന് നാലുമാസം തികയുമ്പോള്‍ പ്രതിയ്ക്ക് ബാലനീതി ബോര്‍ഡിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. പൂനെയിലെ നിരാ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ പൂനെയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഇന്ദാപൂരില്‍ വച്ചാണ് ബലാത്സംഗം നടന്നത്. ബന്ധുകൂടിയായ 16 കാരിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിതന്നെ നേരിട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം ലഭിച്ച ശേഷം ഹോസ്റ്റലില്‍ പഠിക്കുകയായിരുന്ന യുവാവ് അവധിക്ക് വീട്ടിലെത്തിയത് അറിഞ്ഞ് കത്തിയുമായി എത്തി വെട്ടുകയായിരുന്നു. തടയുവാന്‍ ശ്രമിച്ച അച്ഛന്റെ മുഖത്തും വെട്ടേറ്റിട്ടുണ്ട്.പ്രാണരക്ഷാര്‍ത്ഥം വീടിന്റെ പിന്‍വാതിലിലൂടെയിറങ്ങി ഓടിയ യുവാവിനെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

Category: CRIME

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.