ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍: മരണസംഖ്യ 30 ആയി

സിംല: ഹിമാചല്‍പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണ സംഖ്യ 30 ആയി ഉയര്‍ന്നു. നേരത്തെ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഹിമാചലിലെ മാണ്‍ടി ജില്ലയിലെ പട്ഹര്‍ മേഖലയില്‍ ഞായറാഴ്ചായണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മാണ്ഡി-പത്താന്‍ കോട്ട് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ രണ്ട് ടൂറിസ്റ്റ് ബസുകളാണ് മണ്ണിനടിയിലായത്.ഇതുവരെ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഇതിനോടകം ഡ്രൈവറുടെയും കണ്ടക്ടറുടേയും അടക്കം എട്ട് മൃതദേഹങ്ങളാണ് പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Category: LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.