മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ എം.കെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കേസ്, പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ട്.എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചിരുന്നു.

(16.08.2017)

Category: ERANAKULAM, KERALA, OBITUARY

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.