പുളിയില ചമ്മന്തി

വാളന്‍ പുളിയുടെ തളിരില – ആവശ്യത്തിന്, കാന്താരി മുളക് – ആവശ്യത്തിന് എടുക്കാം,ഉപ്പ് – പാകത്തിന്

ഉണ്ടാക്കുന്ന വിധം

വാളന്‍ പുളിയുടെ നല്ല തളിരില പറിക്കുക.നാരു കളഞ്ഞു വൃത്തിയാക്കിയ പുളിയില കാന്താരി മുളകും ഉപ്പും ചേര്ത്ത് അമ്മിക്കല്ലില്‍ വച്ച് നന്നായി അരയ്ക്കുക.

അരച്ച കൂട്ട് നല്ല വാഴയിലയില്‍ പരത്തുക.അല്പം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ചേര്ക്കാം .പൂവട ഉണ്ടാക്കില്ലേ.അതു പോലെ അട പരത്തുന്നതു പോലെ പരത്തിയ ശേഷം ഇല മടക്കി വറകലത്തില്‍ വെച്ചു ചെറുതീയില്‍ ചുട്ടെടുക്കാം.അട പോലെ ആക്കിയ ചമ്മന്തി ഒരു ഇല കൂടി ചേര്ത്തു പൊതിയാം.ഈ മുകളിലെ ഇല കരിയുന്നതാണു പാകം. അട തിരിച്ചും മറിച്ചും ചുട്ടെടുക്കുക.

Category: CUISINE

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.