ഇന്ന് മുതൽ ലാൽസലാം

മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ആദ്യമായി മിനി സ്ക്രീനിൽ എത്തുന്ന അമൃത ടി വിയുടെ ലാൽസലാം എന്ന കമ്പ്ലീറ്റ് എന്റർടയിൻമെന്റ് ടി വി ഷോ ഇന്ന് സംപ്രേഷണം ആരംഭിക്കുന്നു. തികച്ചും വേറിട്ടൊരു ദൃശ്യ അനുഭവം കേരളത്തിന്‌ സമ്മാനിക്കുന്ന തരത്തിലാണ്‌ ഈ ഷോ ഒരുക്കിയിട്ടുള്ളത്.

മോഹൻലാലിനു പുറമേ സംഗീത ലോകത്ത് മലയാളിയുടെ ഹരമായ സ്റ്റീഫൻ ദേവസിയും നടി മീര നന്ദനും ലാൽ സലാമിലെ സ്ഥിരം സാന്നിധ്യമാണ്. മലയാളത്തിലെയും തമിഴിലെയും ഏതാണ്ട് എല്ലാ താരങ്ങളും ലാലിനൊപ്പം ലാൽസലാമിൽ പങ്കെടുക്കുന്നുണ്ട് എന്നതാണ്‌ ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത.

ഇതിനെല്ലാം പുറമേ മറ്റൊരുപാട് വിസ്മയങ്ങളും ലാൽ സലാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ആഴ്ചകളിലും വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8 മണിക്ക് അമൃത ടി വി ലാൽ സലാം സംപ്രേഷണം ചെയ്യുന്നു.

Category: ENTERTAINMENT, MOVIES

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.