കേരളവേഷമണിഞ്ഞ വിദ്യാര്‍ത്ഥിനിയുടെ തലയില്‍ ചാണകവെള്ളമൊഴിച്ചു

കൊച്ചി: കോളേജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങി വന്ന വിദ്യാര്‍ത്ഥിനിയുടെ തലയില്‍ ചാണകവെള്ളമൊഴിച്ചു.ചാണകവെള്ളം ഒഴിച്ചതിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വിദ്യാര്‍ത്ഥിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

ഗവ.പാലസ് ഹൈസ്‌കൂളിനു സമീപമാണ് സംഭവം നടന്നത്. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിന് കേരളീയ വേഷമണിഞ്ഞാണ് വിദ്യാര്‍ത്ഥിനി എത്തിയത്. ഇതേ സമയം റോഡരികില്‍ കാത്തു നിന്ന യുവാവ് വിദ്യാര്‍ത്ഥിനി അടുത്തെത്തിയപ്പോള്‍ തലവഴി ചാണകവെള്ളം ഒഴിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ വൈക്കം സ്വദേശി ആഷിക്കിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് 364-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Category: ERANAKULAM, KERALA, LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.