ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കൂട്ടമിറങ്ങും

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കൂട്ടമിറങ്ങും. ആറ് ടീമുകളായി മുന്നൂറോളം പുലികളും നിശ്ചലദൃശ്യങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കും. പന്ത്രണ്ട് പെണ്‍പുലികളും ഇത്തവണ ചുവടുവെക്കും. എഎസ്‌ഐ വിനയയുടെ നേതൃത്വത്തിലാണ് പെണ്‍പുലികള്‍ ഇറങ്ങുക.

വൈകീട്ട് നാലുമണിയോടെ പുലിമടകളില്‍ നിന്ന് പുറപ്പാട് തുടങ്ങും. സ്വരാജ് റൗണ്ടിലെത്തി വടക്കുന്നാഥനെ വലംവെച്ച് പുലിക്കൂട്ടം രാത്രി എട്ടുമണിയോടെ മടങ്ങും. പുലിക്കളി കണക്കിലെടുത്ത് തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണമുണ്ട്. തൃശൂരിലെ പുലിക്കളിക്ക് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

Category: KERALA, LATEST NEWS, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.