വിനായകന്റെ കേസ് ആളൂര്‍ ഏറ്റെടുത്തു

തൃശ്ശൂര്‍:പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് അഡ്വ. ബി എ ആളുര്‍ ഏറ്റെടുത്തു.

സര്‍ക്കാര്‍ കൈവിട്ടതിനെ തുടര്‍ന്നാണു കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത് എന്നു പിതാവ് കൃഷ്ണന്‍ പറഞ്ഞു. മരണം നടന്നു രണ്ടു മാസം കഴിഞ്ഞിട്ടും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.

മകന്റെ നീതിക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണ് എന്നും കൃഷ്ണന്‍ പറഞ്ഞു. ആക്ഷന്‍കൗണ്‍സിലും വിനായകന്റെ കുടുംബവും ചേര്‍ന്നാണു കേസ് ആളൂരിനെ ഏല്‍പ്പിച്ചത്.

Category: KERALA, LATEST NEWS, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.