പൂമൊട്ടുകൾ പിച്ചിച്ചീന്തരുതേ

അന്നും ഇന്നും ഒന്നുതന്നെ.പഴയ കുട്ടികൾ അല്ല.കുട്ടികളിൽ ചിലരെങ്കിലും തുറന്നുപറയാനും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.നിങ്ങളുടെ വികാരത്തിന്റെ ഇറച്ചിക്കഷ്‌ണം കൊച്ചുപിച്ചാത്തിയിൽ ചെത്തിയെറിയുന്ന കാലം വിദൂരമല്ല.ഏതു മതത്തിലെയായാലും ഇത്തരം നികൃഷ്ടജന്മങ്ങൾ കാരണം പവിത്രമായ മതവികാരങ്ങളും മതപുരോഹിതന്മാരും ആണ് ഒന്നടങ്കം നാണക്കേടിന്റെ അഗ്നിയിൽ ഉരുക്കേണ്ടിവരുന്നത്.മതങ്ങൾ നല്ലതല്ലാതെ മറ്റൊന്ന് പറഞ്ഞിട്ടില്ല.കുട്ടികളെയും ദുർബലരെയും പരിഗണിക്കാനെ പറഞ്ഞിട്ടുള്ളു.ഇനിയെങ്കിലും ഉസ്താക്കന്മാരിൽ ഈ മനോഭാവം ഉള്ളവരോട് അപേക്ഷയാണ് “പൂമൊട്ടുകൾ പിച്ചിച്ചീന്തരുതേ” നിങ്ങൾ കളിക്കുന്ന ഈ കളിക്കോപ്പുകൾ “ഞങ്ങളുടെ പൊന്നുമക്കളാണ്”

ഈ അടുത്ത് ഒരു വാർത്ത വായിക്കുകയും കാണുകയും ഉണ്ടായി.ഇതിനു മുൻപും ഇത്തരം വാർത്തകൾ വായിക്കുമ്പോൾ ഇരമ്പിവരുന്ന ദേഷ്യം പല്ലുകടിച്ചു സ്വയം ഉള്ളിലൊതുക്കുകയാണ്.എന്തിനാണ്??? ഞാൻ ഇത്തരം കാര്യങ്ങളിലെ പ്രതിഷേധം മാത്രം ഉള്ളിലൊതുക്കുന്നതു,,ഉത്തരം വ്യക്തമാണ് ഞാൻ ആരെയോ ഭയക്കുന്നു..എന്തിനെയോ ഭയക്കുന്നു..എന്റെ മതവിശ്വാസങ്ങൾക്കു നേരെ അല്ലെങ്കിൽ എന്റെ മതപുരോഹിതർക്കെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രതികരിക്കാൻ ഞാൻ മനഃപൂർവം വിമുഖത കാണിക്കുകയായിരുന്നു നാൾ ഇതു വരെ.ഇനി വയ്യ.ഞാൻ ഇതെഴുതുന്ന മൂലം ക്രൂശിക്കപ്പെടാം തലയിൽ തട്ടമിടാത്ത എന്റെ ഫോട്ടോ എടുത്തു കാട്ടി ഞാൻ വഴിപിഴച്ചവൾ എന്ന് പറയാം.എങ്കിലും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു എന്റെ സമരമുറ അറിയിക്കാതെ വയ്യ.

ഞാൻ പലപ്പോഴും വായിച്ചിട്ടുണ്ട് മദ്രസാഅദ്ധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചെന്ന്.ആ സംഭവം ടീവിയിൽ കാണുമ്പോൾ തലേക്കെട്ടും കെട്ടി താടിയും വെച്ച് യാതൊരു കൂസലും ഇല്ലാതെയാണ് ഈ മാന്യനെ കാണിക്കുന്നത്.ഇവർക്കെതിരെ ഒരു അറസ്റ്റ് കഴിഞ്ഞാൽ എന്ത് നടപടിയാണ് പിന്നീടു എടുക്കുന്നതെന്നു നാൾ ഇതുവരെ എനിക്കറിയില്ല.

ഇവരെ ഇങ്ങനെ ശിക്ഷിച്ചാൽ മതിയോ??ഈ അടുത്ത് മദ്രസാഅധ്യാപകനും അയാളുടെ പാചകകാരനും കൂടി ഒരു കുട്ടിയെ പീഡിപ്പിച്ചെന്ന വാർത്ത പുറത്തു വന്നു.ഞാൻ ഈ സംഭവത്തെ കുറിച്ച് മതമെന്നാൽ ഒരുമിച്ചു ആത്മീയത എഴുനേറ്റു നിൽക്കുന്ന ഒരു സഹോദരനോട് ചോദിക്കുകയുണ്ടായി.അദ്ദേഹത്തിന് ഈ വിഷയത്തിൽ ഒരു തണുത്ത പ്രതികരണമേ ഉണ്ടായുള്ളൂ.പക്ഷെ അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചത് ഇങ്ങനെയാണ് “”മറ്റുള്ള മതത്തിലും പുരോഹിതന്മാർ കുട്ടികളെ പീഡിപ്പിക്കുന്നുണ്ടല്ലോ,അപ്പോഴൊന്നും താൻ പ്രതികരിച്ചു കണ്ടില്ല.ഉസ്‌താക്കന്മാർ പീഡിപ്പിക്കുമ്പോൾ മാത്രമെന്താ കുരുപൊട്ടുന്നതെന്നു”"പ്രിയ സഹോദരാ…മറ്റുള്ള മതത്തിലുള്ളവർ പീഡിപ്പിക്കുന്ന കണ്ടു അവർക്കിടയിൽ തുല്യത പാലിക്കാൻ വേണ്ടിയാണോ ഉസ്താക്കന്മാർ ഓടിനടന്നു കുട്ടികളെ പീഡിപ്പിക്കുന്നത്.സ്വന്തം വീട്ടിലെ കാര്യം ശരിയാക്കിയിട്ടു പോരെ അടുത്ത വീട്ടിലെ കുഴപ്പങ്ങളെ പറ്റി ചിന്തക്കേണ്ടതുള്ളൂ..കാലംമാറി ഉസ്താക്കന്മാരെ..ഇസ്‌ലാമിലെ മതനിയമങ്ങൾ പറഞ്ഞു ഉസ്താക്കന്മാർക്കെതിരെ പറഞ്ഞാൽ അത് അല്ലാഹുവിനെതിരെ പറയുന്ന പോലെയാണെന്ന് പറഞ്ഞു പേടിപ്പിച്ചു കുട്ടികൾക്കെതിരെ നടത്തുന്ന ഈ ലൈംഗികമായ ചൂഷണം ഇനിയെങ്കിലും നിർത്തിക്കൂടെ.

നിഷ്‌കളങ്കതയെ നോക്കി നിങ്ങളുടെ വികാരം എങ്ങനെയാണ് ഉണരുക…മൃഗതുല്യം കമഴ്ത്തി കിടത്തിയും കുനിച്ചു നിർത്തിയും ഭീക്ഷണി പെടുത്തിയും നിങ്ങൾ അനുഭവിക്കുന്ന ഈ താൽക്കാലിക സുഖം പിഞ്ചുമനസ്സുകളെ എങ്ങനെയെല്ലാം മുറിപ്പെടുത്തുമെന്നു നിങ്ങൾ ചിന്തിച്ചുണ്ടോ?? വളർന്നു വരുന്ന തലമുറക്ക് അറിവ് പകർന്നു കൊടുക്കുന്നതിന്റെ കൂലിയാണോ നിങ്ങൾ ഈ വിധം കൈപ്പറ്റുന്നത്.

ഏതെങ്കിലും ഒരു കുട്ടി അത് ആൺകുട്ടിആയിക്കോട്ടെ പെൺകുട്ടിആയിക്കോട്ടെ മദ്രസയിൽ പോകാൻ മടികാണിച്ചാൽ മാതാപിതാക്കന്മാരെ നിങ്ങൾ അന്വേഷിക്കുക കുട്ടികൾ പോകുന്നിടത്തു അവർ സുരക്ഷിതരാണോ എന്ന്.അവിടെ പീഡിപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന വെള്ളകുപ്പായക്കാർ ഉണ്ടോ എന്ന്.വീടുകളിൽ വിളിച്ചുവരുത്തി കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നുണ്ട് ചില കുടുംബങ്ങളിൽ അങ്ങനെയുള്ളപ്പോൾ റൂമുകളിൽ ഇരുത്താതെ നിങ്ങളുടെ കണ്ണെത്തുന്നിടത്തു ഇരുത്തുക.

വിലകൂടിയ മൊബൈൽ ഫോണും ബൈക്കിലും കറങ്ങുന്ന ഉസ്താക്കന്മാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ.പുരോഗമനം ഒക്കെ നല്ലതു തന്നെ പക്ഷെ കുട്ടികളെ പീഡിപ്പിക്കുന്ന കാര്യത്തിലുള്ള ഇത്തരക്കാരുടെ മനോഭാവം അന്നും ഇന്നും ഒന്നുതന്നെ.

പഴയ കുട്ടികൾ അല്ല.കുട്ടികളിൽ ചിലരെങ്കിലും തുറന്നുപറയാനും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.നിങ്ങളുടെ വികാരത്തിന്റെ ഇറച്ചിക്കഷ്‌ണം കൊച്ചുപിച്ചാത്തിയിൽ ചെത്തിയെറിയുന്ന കാലം വിദൂരമല്ല..ഏതു മതത്തിലെയായാലും ഇത്തരം നികൃഷ്ടജന്മങ്ങൾ കാരണം പവിത്രമായ മതവികാരങ്ങളും മതപുരോഹിതന്മാരും ആണ് ഒന്നടങ്കം നാണക്കേടിന്റെ അഗ്നിയിൽ ഉരുക്കേണ്ടിവരുന്നത്.മതങ്ങൾ നല്ലതല്ലാതെ മറ്റൊന്ന് പറഞ്ഞിട്ടില്ല.കുട്ടികളെയും ദുർബലരെയും പരിഗണിക്കാനെ പറഞ്ഞിട്ടുള്ളു.ഇനിയെങ്കിലും ഉസ്താക്കന്മാരിൽ ഈ മനോഭാവം ഉള്ളവരോട് അപേക്ഷയാണ് “പൂമൊട്ടുകൾ പിച്ചിച്ചീന്തരുതേ” നിങ്ങൾ കളിക്കുന്ന ഈ കളിക്കോപ്പുകൾ “ഞങ്ങളുടെ പൊന്നുമക്കളാണ്”.

റമദ ഷംന

റമദ ഷംന

Category: EDITOR'S PICK

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.