കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍; കാഴ്ച കണ്ട പൊലീസ് തൊഴുതു നിന്നു

ഹൈദാരാബാദ് : രണ്ടില്‍ക്കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യരുതെന്നാണ് ട്രാഫിക് നിയമം. എന്നാല്‍ ഒരു കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍ യാത്ര ചെയ്താല്‍ അവരുടെ ധൈര്യത്തിനു മുന്നില്‍ തൊഴുതു നില്‍ക്കാനെ ഏതൊരു പൊലീസു കാരനും സാധിക്കു.

ഹൈദരാബാദിലാണ് സംഭവം നടന്നത്. ഭാര്യയെയും മൂന്നു മക്കളെയും ഒരുമിച്ചിരുത്തിയാണ് യുവാവ് പൊലീസിന് മുന്‍പിലേക്ക് വന്നത്. എന്നാല്‍ ഇവരെ കണ്ടപ്പോള്‍ തൊഴുതു നില്‍ക്കുകയാണ് പൊലീസ് ചെയ്തത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രണ്ട് ആണ്‍മക്കളെ ബൈക്കിന്റെ മുന്നിലും ഭാര്യയെയും മകളെയും പുറകിലും ഇരുത്തി ബൈക്കില്‍ വരുന്ന യുവാവാണ് ചിത്രത്തില്‍ ഉള്ളത്. ഇവരുടെ മുന്നിലാണ് സിഐ ബി. സുഭാഷ് തൊഴുതുനിന്നത്. റോഡു സുരക്ഷയുടെ ക്ലാസും കഴിഞ്ഞ് വരുന്ന യുവാവ് ഹെല്‍മറ്റ് പോലും ധരിക്കാതെ അഞ്ചുപേരുമായി കടന്നു വന്നാല്‍ ഇതല്ലാതെ താന്‍ എന്താണ് ചെയ്യണ്ടതെന്ന് സിഐ ചോദിക്കുന്നു.

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.