ഐന്‍സ്റ്റീന്റെ ‘സന്തോഷ സിദ്ധാന്തം’ ലേലം ചെയ്തത് 10.17 കോടിക്ക്

ജറുസലേം: വിഖ്യാത ഊര്‍ജതന്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ ‘സന്തോഷ സിദ്ധാന്തം’ 1.5മില്യണ്‍ ഡോളറിന് (10.17 കോടി രൂപ) ലേലത്തില്‍ വിറ്റു. ദീര്‍ഘകാല ലക്ഷ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന വാക്കുകള്‍ എന്ന വിശേഷണത്തോടെ ജര്‍മന്‍ ഭാഷയില്‍ എഴുതിയതാണ് കുറിപ്പ്.

1922ല്‍ ടോക്കിയോയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് എഴുതിയതാണ് ഈ കുറിപ്പ്. ഹോട്ടല്‍ മുറിയില്‍ സന്ദേശവുമായി എത്തിയ ആള്‍ക്ക് ടിപ്പ് നല്‍കുന്നതിന് പകരമായി കുറിപ്പ് കൈമാറുകയായിരുന്നു. താങ്കള്‍ ഭാഗ്യവാനാണെങ്കില്‍, ഈ കുറിപ്പ് വിലയുള്ളതാകുമെന്നും അദ്ദേഹത്തോട് ഐന്‍സ്റ്റീന്‍ പറഞ്ഞിരുന്നു.

‘ആഗ്രഹമെവിടെയുണ്ടോ അവിടെ മാര്‍ഗ്ഗവുമുണ്ട്’ എന്നെഴുതിയ ഐന്‍സ്റ്റീന്റെ മറ്റൊരു കുറിപ്പും ഇതോടൊപ്പം ലേലത്തില്‍ വിറ്റു. 1.56 കോടി രൂപയ്ക്കാണ് രണ്ടാമത്തെ ലേലം ചെയ്തത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് കുറിപ്പുകള്‍ ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Category: SPECIAL REPORT

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.