യാത്രകൾ

വിജയനും ഭാര്യ മോഹനയും

എറണാകുളം കടവന്ത്രയ്ക്കടുത്തുള്ള ഗാന്ധിനഗറിൽ ചെറിയ ഒരു ചായക്കട നടത്തുന്ന അറുപത്തിനാലുകാരൻ വിജയനും ഭാര്യ മോഹനയും നടത്തിയ വിദേശയാത്രകൾക്കൊണ്ട് ഇതിനകം സർവ്വമാധ്യമശ്രദ്ധ നേടി കഴിഞ്ഞു. തുച്ഛമായ നിത്യവരുമാനംകൊണ്ടും സ്ഥാപനജാമ്യത്തിൽ കിട്ടുന്ന ലോണുകൾകൊണ്ടും ഭാര്യയുടെ പണ്ടങ്ങൾ പണയം വച്ചുമാണ് വിജയൻ യാത്രകൾക്കുള്ള ധനം സ്വരുക്കൂട്ടുന്നത്.

റോം, വത്തിക്കാൻ, പാരീസ്, റഷ്യ, ഈജിപ്ത്, ഇസ്രയേൽ, ജോർദാൻ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ജനീവ, ലണ്ടൺ, യൂറോപ്പ്, യു.ഏ.ഇ.എന്നീ രാജ്യങ്ങൾ ഈ വയോജനകാലത്ത് സന്ദർശിച്ചു. യാത്രാപ്രിയയായ ഭാര്യ മോഹന എല്ലാ യാത്രകളിലും കൂടെയുണ്ടായിരിക്കും. പഞ്ചനക്ഷത്രഹോട്ടലുകളെ ഓർമ്മപെടുത്തുന്ന വിധം ശ്രീബാലാജി റ്റീസ്റ്റാളിൽ ചുമരിലെ ക്ലോക്കുകളിൽ ലണ്ടൻ, പാരീസ്, ന്യൂയോർക്ക് സമയങ്ങൾ അറിയാം. 90 പ്രാവശ്യം നടത്തിയ തിരുപ്പതിയാത്രകൾ, 6 പ്രാവശ്യം നടത്തിയ ബദരീനാഥ്, കേദർനാഥ് യാത്രകൾ എന്നിങ്ങനെ വടക്കേയിന്ത്യൻ യാത്രകളുടെ ഒരു നീണ്ട പട്ടിക തത്ക്കാലം നിരത്തുന്നില്ല.

പണവും പ്രായയവും സമയവുമല്ല യാത്രകൾ സാധ്യമാക്കുന്നത്, യാത്രചെയ്യാനും ഉല്ലസിക്കാനും അവയെ അസ്വദിക്കാനുമുള്ള സന്മനസ്സ് മാത്രമേ ആവശ്യമുള്ളൂവെന്നാണ് യാത്രാവിജയിയായ വിജയനോടൊപ്പം, അതിമോഹനയായ ഭാര്യ മോഹനയ്ക്കും പറയാനുള്ളത്. പക്ഷെ സമയവും പണവും ആരോഗ്യവും തികയാതെ ജീവിതതിരക്കിൽ നമ്മളിപ്പോഴും നെട്ടോട്ടമോടുകയാണ്.

Krishna Kumar

Category: READERS' CORNER

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.