ഭൂമിയില്‍ ആദ്യം പ്രവേശിക്കുമ്പോഴുണ്ടാകുന്ന ശുഭാശുഭ നിമിത്തങ്ങള്‍

 • വെളുത്ത കാള, പൂമാല, പൂമ്പട്ട്, കുട, വാഹനം, പൊന്നും വെള്ളിയും നിറച്ച പാത്രം, മത്സ്യം, ആഹാരവസ്തുക്കള്‍ എന്നിവ കാണുന്നതും വേദസൂക്തങ്ങള്‍ , പുണ്യാഹം, പടഹം, ഭേരി, ശംഖൊലി, വീണ, മുരളി, മൃദംഗം എന്നിവയുടെ ശബ്ദം കേള്‍ക്കുന്നതും.
 • ചെമ്പോത്ത്, മാടത്ത, മയില്‍, കുയില്‍ , വെള്ളരിപ്രാവ്‌, ആന, മാന്‍ , ആട്, കുതിര, പോത്ത്, പശു തുടങ്ങിയ ജീവികള്‍ . വിവാഹം, പാല്‍ , പഴം, തേന്‍, ഗുരുക്കന്‍മാര്‍ , അമ്മമാര്‍ എന്നിവരെ കണികാണുന്നതും.
 • സുഖശീതളമന്ദമാരുതനേല്‍ക്കുന്നതും, എരിയുന്ന തീ കാണുന്നതും, മഴ നനയുന്നതും.
 • അകില്‍ , ചന്ദനം, കുങ്കുമം എന്നിവ വാസനിക്കുന്നതും ആയ ഭൂമിയില്‍ വസിക്കുന്നവര്‍ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകും
 • കസ്തൂരി, തുളസി എന്നീ ഗന്ധങ്ങളേല്‍ക്കുകില്‍ ഈശ്വരാനുഗ്രഹവും, ഈശ്വരപ്രീതിയും ലഭിചീടും.
 • കളിമണ്ണ്‍, ഉപ്പ്, ഔഷധം, തൈലം, ഇന്ധനം, മുറം, ചാരം, ചമത, ദര്‍ഭപ്പുല്ല്, ചൂല്, പാമ്പിന്‍തോല്‍ , കരിക്കട്ട തുടങ്ങിയ വസ്തുക്കള്‍
 • ക്ഷുരകന്‍ , മുണ്‍ഡിതന്‍ , നഗ്നന്‍, ഉന്മത്തന്‍ , വ്യാധി പൂണ്ടവന്‍ , എണ്ണതേച്ചിരിക്കുന്നവന്‍ , താഴെ വീണവന്‍ , മുടിയില്‍ ജട കെട്ടിയവന്‍ കോടാലിയുമായ്‌ നില്‍ക്കുന്നവന്‍ തുടങ്ങിയ മനുഷ്യരും, ആണും പെണ്ണുമല്ലാത്ത മറ്റു ജീവികള്‍
 • ഒന്നിച്ചിരിക്കുന്ന രണ്ടു പക്ഷികള്‍ , ഇണചേരുന്ന നാല്‍ക്കാലികള്‍ , രണ്ടു മനുഷ്യര്‍ എന്നിവയിലേതെങ്കിലും കാണുന്നെങ്കില്‍ ആ ഭൂമിയില്‍ വസിക്കുന്നവര്‍ക്ക് ജീവിതം ദുഃഖപൂര്‍ണമായിരിക്കും
 • പെട്ടെന്ന് കാരണമൊന്നുമില്ലാതെ മരക്കൊമ്പടര്‍ന്ന് താഴെ വീണാല്‍ ആ ഭൂമിയുടെ നാഥന് മരണം സംഭവിക്കാനിടവരും.
 • നാലുചുറ്റും തീയാളിക്കത്തിയാലും ചുറ്റും തീയെരിഞ്ഞുകെട്ടാലും അനര്‍ത്ഥം സംഭവിക്കാം.
 • അകലെയെവിടെയോ വാതില്‍ കൊട്ടിയടക്കുന്ന ശബ്ദവും പെട്ടെന്ന് തള്ളിത്തുറക്കുന്ന ശബ്ദവും കേട്ടാല്‍ അതും ദുഃസൂചനയാണ്.
 • ശാപവാക്കുകള്‍ , വാക്കേറ്റം, കരച്ചില്‍ , തേങ്ങല്‍ എന്നിവ കേള്‍ക്കുന്നതും ദുര്‍നിമിത്ത സൂചന.
 • കാക്കകള്‍ തമ്മില്‍ , കീരിയും പാമ്പും തമ്മില്‍ അല്ലെങ്കില്‍ ഏതെങ്കിലും മൃഗങ്ങള്‍ തമ്മില്‍ പോരടിക്കുന്നതായ് കാണുകില്‍ ആ ഭൂമിയില്‍ വസിക്കുന്നവര്‍ തമ്മില്‍ നിത്യവും വഴക്ക് ഉണ്ടാകാനിടയുണ്ട്.

Category: VASTHU SHASTHRAM

Sudheer Kumar

About the Author ()

Sudheer Kumar, Thrissur

Leave a Reply

You must be logged in to post a comment.