ഉരുളക്കിഴങ്ങ് തീയല്‍

ഉരുളക്കിഴങ്ങ് തീയല്‍

ഉരുളക്കിഴങ്ങ് :ഇടത്തരം 3 എണ്ണം,സവാള : 1 വലുത്‌,ചുവന്നുള്ളി :3 അല്ലി,പച്ചമുളക്‌ : 3,തേങ്ങ തിരുമ്മിയത്‌ :ഒരു മുറി,

മല്ലിപ്പൊടി :1 ടീസ്‌പൂൺ,കാശ്മീരി മുളക്‌പൊടി :1 ടീസ്‌പൂൺ,മഞ്ഞൾപൊടി :കാൽ ടീസ്‌പൂൺ,പെരുംജീരകം :ഒരു നുള്ള്,

വാളന്‍ പുളി :ഒരു നെല്ലിക്കാ വലിപ്പത്തില്‍,വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ്‌ പാകത്തിന്‌.

തയ്യാറാക്കുന്ന വിധം :

ഒരു പാനില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ തിരുമ്മിയത്‌ ഇട്ടു വറക്കണം.വാങ്ങാറാകുമ്പോള്‍മല്ലിപൊടിയും മുളകുപൊടിയും പെരുംജീരകവും ഇതിലേക്ക് ചേര്ത്തു ചൂടാക്കി എടുക്കുക.ഇനി ഈ തേങ്ങാ തണുത്ത ശേഷം വെള്ളം തൊടാതെ നേര്മയായി ഒരു മിക്സറില്‍ അരച്ചെടുക്കുക.

ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിയുക.
ഒരു പാനില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള,വെളുത്തുള്ളി,പച്ചമുളക് എന്നിവ നന്നായി വഴറ്റുക.നന്നായി വഴന്നു കഴിഞ്ഞു ഉരുളക്കിഴങ്ങ് കൂടി ചേര്ത്തു രണ്ടു മിനിറ്റ് വഴറ്റുക. ആവശ്യത്തിന് വെള്ളവും പാകത്തിന് ഉപ്പും ചേര്ക്കുക. പുളി വെള്ളത്തില്‍ പിഴിഞ്ഞ് ഒഴിച്ച് ചേര്ക്കുക. ഇനി അരച്ച തേങ്ങാ ചേര്ക്കുക. അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു കടുക് പൊട്ടിച്ചു ചേര്ക്കുക.

വാളന്‍ പുളി ഇല്ലെങ്കില്‍ തക്കാളി ചേര്ത്താലും മതിയാകും.തേങ്ങാ വറക്കുമ്പോള്‍ കരിഞ്ഞു പോകാതെ നോക്കണം.കടുക് കറി വെന്തിട്ടു പൊട്ടിച്ചു ചേര്‍ക്കുന്നതാണ് കൂടുതല്‍ രുചി.

Category: CUISINE

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.