നമ്മളെയും സൂക്ഷിക്കണം

ബലാൽസംഘം എന്നത് അവകാശമായി മാറുന്ന കാലത്ത് പെണ്‍കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതിന് ഒപ്പം നമ്മളെയും സൂക്ഷിക്കണം എന്നതാണ് അവസ്ഥ.

ഒരു പീഡനം നടന്നാൽ എല്ലാ പുരുഷന്മാരെയും വിളിച്ച് നിരത്തി അവരെല്ലാരും ലൈംഗീക ദാരിദ്ര്യമുള്ളവർ ആണെന്ന് പറയുന്നത് പുരുഷന്മാരിലെ ചിലരും ഫൈനിസ്റ്റുകളിൽ ചിലരും ആണ് അത് തെറ്റാണ്.

സ്ത്രീവിമോചനം എന്നത് സ്ത്രീയുടെ ജീവിതത്തില്‍ നിന്ന് പുരുഷന്‍ എന്ന ഘടകത്തെ തന്നെ നിരാകരിക്കാലോ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു യുദ്ധപ്രഖ്യാപനം നടത്തലോ ആണെന്ന ചില അള്‍ട്രാ ഫെമിനിസ്റ്റ് നാട്യങ്ങൾ മാത്രം ആണിത് അവരായിരിക്കും ഒരു പുരുഷന്റെ നിഴൽ കണ്ടാൽ അവിടെ ചാടി വീഴുന്നവരും.സ്ത്രീയെ കണ്ടാൽ ബലാൽസംഘം ചെയ്യുന്നവരും.

അസ്സല് ഞരമ്പുരോഗികളായ പീക്കിരികളാണ് പലപ്പോഴും സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായി ഉറഞ്ഞ് തുള്ളുന്നത്
എന്ന് കാണാം.ഒരു പീഡനം നടന്നാൽ എല്ലാ പുരുഷന്മാരെയും ആ കണ്ണിലൂടെ കാണുന്നതിനോട് വിയോജിപ്പ് ഉണ്ട്.
അതുകൊണ്ട് പീഡിപ്പിക്കുന്ന ഞരംബ് രോഗികളെ മാറ്റി നിർത്താൻ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിലെ സാധാരണ വീട്ടമ്മയാണ് ഞാൻ.

Shobhana Chandroth

Category: EDITOR'S PICK

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.