ഉണക്ക ചെമ്മീന്‍ കറി

ഉണക്ക ചെമ്മീന്‍-ഒരു കപ്പ്‌,വെളിച്ചെണ്ണ 4 ടേബിള്‍ സ്പൂണ്‍,ചെറിയ ഉള്ളി 8 എണ്ണം ചെറുതായി അരിഞ്ഞത്,സവാള 1,
ഇഞ്ചി ഒരു ചെറിയ കഷ്ണം,തക്കാളി ഒന്ന്,വെളുത്തുള്ളി 5 അല്ലി (ചെറുതാണെങ്കില്‍),പച്ചമുളക് 2 എണ്ണം,
കറിവേപ്പില ആവശ്യത്തിന്,ഉപ്പ്ആവശ്യത്തിന്,

മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍,മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍,മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍,ഉലുവ കാല്‍ ടീ സ്പൂണ്‍,കുരുമുളക്പൊടി അര ടീ സ്പൂണ്‍,

ചെയ്യേണ്ട വിധം

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക.ഒരു മണം വന്നു തുടങ്ങുമ്പോള്‍ ചെറിയ ഉള്ളിയും പിന്നെ സവാളയും ചേര്‍ത്ത് വഴറ്റുക.

ഇനി തക്കാളിയും പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്ത് വഴറ്റി ആവശ്യത്തിനുള്ള ഉപ്പും ചേര്‍ക്കുക.എല്ലാം കൂടി നന്നായി വഴന്നു വരുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്ത് വഴറ്റുക.ഇനി തീ കുറച്ചു വച്ച് പൊടികളെല്ലാം ചേര്‍ത്ത് ഇളക്കുക.

പൊടികളെല്ലാം ചെറുതായി മൂത്ത മണം വരുമ്പോള്‍ ആവശ്യത്തിന് മാത്രം വളരെ കുറച്ചു വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക.ഇപ്പോള്‍ ഒരു നല്ല മണം അടുക്കള മുഴുവണ്ണ്‍ ആയിടുണ്ടാകും.10 മിനിറ്റ് കഴിഞ്ഞു അടപ്പ് മാറ്റി നോക്കികൊള്ളു.

വെള്ളമൊക്കെ കുറഞ്ഞു പറ്റി സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്‍ കറി തയ്യാര്‍.

Category: CUISINE

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.