താരാരാധന-സിനിമയ്ക്ക് ആവശ്യമില്ലാത്തതോ?

ഒരു സിനിമയുടെ (പാത്ര) സൃഷ്ടിയുടെ
അവസാന വാക്ക് ആരാണ്?
താരാരാധന-സിനിമയ്ക്ക് ആവശ്യമില്ലാത്തതോ??

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകളില്‍ വിഭിന്നാഭിപ്രായങ്ങള്‍ ആണ് ഉരിത്തിരിയുന്നത്.
സെക്സി ദുര്ഗ-എന്ന ചലച്ചിത്രം വന്നപ്പ്പോള്‍ സംവിധായകന് നേരെ സൈബര്‍ ആക്രമണം, വിലക്ക്

പദ്മാവതി-എന്ന സിനിമയുടെ സംവിധായകനൊപ്പം അതില്‍ അഭിനയിക്കുന്ന പ്രധാന നടിയടക്കം എല്ലാവര്ക്കും അഭിനയിച്ചതിന്റെ പേരില്‍ ഭീക്ഷണി നടി ദീപികയുടെ മൂക്ക് ചെത്തും എന്ന് വരെ പ്രഖ്യാപനം ഉണ്ടായി.

ആമി-എന്നൊരു ചിത്രം വഴി വെച്ച ചര്‍ച്ചകള്‍ വേറൊരു വശത്ത്.

ഇതില്‍ സെക്സി ദുര്ഗ എന്ന ചിത്രത്തിന്റെ പിന്നിലെ സംവിധായകന് മാത്രമേ ഭീഷണികള്‍ ഏല്‍ക്കേണ്ടി വന്നുള്ളൂ. അതിലെ അഭിനേതാക്കള്‍ പുതിയവര്‍ ആയതുകൊണ്ടാവാം, അവര്‍ സേഫ് സോണിലാണ്.

ഇപ്പോള്‍ പുതിയൊരു വിവാദം ‘കസബ’ സിനിമയുമായി ബന്ധപെട്ടു ആണ്. നടി പാര്‍വതി ആ ചിത്രത്തെ കുറിച്ച് പറഞ്ഞ അഭിപ്രായവും അവര്‍ക്കെതിരെ ഉള്ള സൈബര്‍ ആക്രമണങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അഭിപ്രായങ്ങള്‍ ആകാം പക്ഷെ അവരെ വ്യക്തിപരമായി ആക്ഷേപം നടത്തുന്നതിനോട് യോജിപ്പില്ല.

പാര്‍വതി പറയാന്‍ ശ്രമിച്ചത് ഒരു പക്ഷെ- സൂപ്പര്‍താരങ്ങള്‍ക്ക് യുവജനങ്ങളില്‍ എളുപ്പത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും അതുകൊണ്ട് നെഗറ്റിവ് വശങ്ങള്‍ ഉള്ള കഥാപത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നാവും-
പക്ഷെ
പുറത്തു മാധ്യമങ്ങള്‍ പാടി നടക്കുന്നത് അങ്ങനെ അല്ല,പാര്‍വതി മമ്മൂട്ടി എന്ന എക്കാലത്തെയും മഹാ നടനെ വിമര്‍ശിച്ചു എന്നാണ്, വിഡിയോ കാണുമ്പോള്‍ അങ്ങനെ തോന്നിയാലും തെറ്റ് പറയാന്‍ പറ്റില്ല. നവ വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന വിവരണം അങ്ങനെയാണ്.

കഥാപാത്രത്തെ സൃഷ്ടിക്കുന്ന തിരക്കഥയും സംവിധായകനും ചേര്‍ന്ന് ആണ്, അക്കാര്യത്തില്‍ ഒരു നടന് തീരുമാനം പറയാന്‍ അതിന്റേതായ പരിമിതികള്‍ ഉണ്ട്, ഇതിനു മുന്‍പും മമ്മുട്ടി എന്ന നടന്‍ നെഗറ്റിവ് റോളുകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്, മികച്ചതാക്കിയിട്ടുമുണ്ട്, അതൊക്കെ ഭംഗിയാക്കി ചെയ്യുന്നത് അതവരുടെ ജോലിയാണ് ആ ജോലിയോട് അങ്ങേയറ്റം കൂറുള്ളത് കൊണ്ട് കൂടിയാണ്. എഗ്രിമെന്റ് വെച്ച ഒരു പടത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ അഭിനയിക്കുന്നവര്‍ എങ്ങനെ മാറ്റം വരുത്തും? അങ്ങനെ തിരുത്തുകയാണെങ്കില്‍ തിരക്കഥാകൃത് സംവിധായകന്‍ ഇവരുടെ റോള്‍ എന്താണ്?
മറുഭാഷാ ചിത്രങ്ങളില്‍ ഇതിലും വലിയ നെഗറ്റീവ് റോളുകള്‍ ചെയ്യാറുണ്ട് അതതു കാലത്തേ സൂപ്പര്‍ താരങ്ങള്‍. അത് മറ്റൊരു വശം.

ഇനി അതല്ല -അത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മമ്മുട്ടിയെപോലുള്ള മഹാനടന്മാര്‍ കൂടുതല്‍ ശ്രദ്ധിക്കണം, അത് പൊതു സമൂഹത്തെ ബാധിക്കും എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പറഞ്ഞു ഫലിപ്പിക്കാന്‍ പാര്‍വതിക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് പുറത്ത് കാണുന്ന ഈ എതിരഭിപ്രായങ്ങള്‍. അങ്ങനെ എങ്കില്‍ അത് തിരുത്തുക തന്നെ വേണം, അക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തേണ്ടത് പാര്‍വതി തന്നെയാണ് മറ്റാരുമല്ല.

എതിര്‍ത്ത് പറയുന്നവരെ ഒക്കെ ‘വിവരമില്ലാത്ത ഫാന്‍സ്‌’ എന്ന് പറഞ്ഞു വിലകുറച്ച് കാണുകയല്ല വേണ്ടത്, ആ ഒരു പ്രസ്താവനയോട് യോജിപ്പും ഇല്ല. ഈ ഫാന്‍സ്‌ ഉള്ളതുകൊണ്ടാണ് പാര്‍വതി അടക്കം എല്ലാ സിനിമാക്കാരെയും ബാക്കി ആളുകള്‍ ആരാധനയോടെയും ബഹുമാനത്തോടെയും കാണുന്നത്, ഇന്നും ഒരു ഷോര്‍ട്ട് ഫിലിം എടുക്കുന്നവന്‍ പോലും സിനിമക്കാരന്‍ ആകുന്നതും അവന്‍ അതില്‍ അഭിമാനം കൊള്ളുന്നതും. എന്നും സിനിമയെന്ന മാധ്യമത്തെ ഇത്രയും ജനശ്രദ്ധയോടെ നിലനിര്ത്തുന്നതില്‍ അതാതുകാലത്തെ യുവജനങ്ങള്‍ക്ക്‌ അല്ലെങ്കില്‍ ഫാന്‍സിന് വലിയൊരു പങ്ക് ഉണ്ട്. ഇന്നേറെ കലാമൂല്യമുള്ള ചിത്രങ്ങളെ പോലും ജനങ്ങള്‍ താല്പര്യത്തോടെ കാണുന്നുണ്ടെങ്കില്‍ അതില്‍ വലിയൊരു പങ്കിലും ഇത്തരം ആരാധനകളുടെ കഥകള്‍ ഉണ്ട് അത് സംവിധായകനോട് ആകാം നടനോട് ആകാം നടിയോട് ആകാം.

NB:ഒരു ചിത്രകാരന്‍ തന്റെ വരയുടെ പൂര്‍ണതയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന നിറങ്ങള്‍ പോലെയാണ് താരങ്ങള്‍, ആസ്വാദകന്റെ മനസ്സറിഞ്ഞ് അവ വേണ്ട വിധത്തില്‍ പകരുമ്പോള്‍ അത് വിജയിക്കുന്നു. ആ നിറങ്ങള്‍ ആളുകള്‍ ഹൃദയതിലെറ്റുന്നു എന്നാല്‍ അതിനര്‍ത്ഥം അവരാണ് സൃഷ്ടാക്കള്‍ എന്നല്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Category: READERS' CORNER

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.