ഇനിമുതൽ സ്ത്രീ ആഗ്രഹിക്കുന്നത് പുരുഷനില്ലാത്ത ഒരു ലോകമാണോ?

ഇനിമുതൽ സ്ത്രീ ആഗ്രഹിക്കുന്നത് പുരുഷനില്ലാത്ത ഒരു ലോകമാണോ????പുരുഷന് മിണ്ടാൻ പാടില്ല, ഉടനെ പരാതി അവഹേളിച്ചു പുരുഷന് തൊടാൻ പാടില്ല ഉടനെ പരാതി പീഡിപ്പിച്ചു പുരുഷന് നോക്കിയാൽ കുറ്റം മിണ്ടിയാൽ കുറ്റം പ്രതികരിച്ചാൽ കുറ്റം.

പഞ്ചപുച്ഛമടക്കി സ്ത്രീകളുടെ അടിമകളാകുന്ന പുരുഷന്മാരെ കൊണ്ട് നിറഞ്ഞ ലോകത്തു ജീവിക്കാനാണോ ഇന്ന് സ്ത്രീ ആഗ്രഹിക്കുന്നത്. ‘സ്ത്രീക്ക് സമത്വം’ വേണമെന്ന് പറയുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സ്ത്രീ നേതാക്കൾ(പലരും സ്വയം അങ്ങ് നേതാവായതാണു) “സമത്വം” എന്ന വാക്കു കൊണ്ട് ഉദ്ദേശിച്ചത് പുരുഷന്മാർക്ക് മുകളിൽ നിൽക്കുന്ന ഒരു സ്ഥാനമാണോ???എവിടെയും പുരുഷനെ താഴ്ത്തികെട്ടുകയും അവരുടെ അഭിപ്രായങ്ങളെ മോശമായി ചിത്രീകരിക്കുകയും പുരുഷനെന്നാൽ എവിടെയും സ്ത്രീകളെ തോൽപ്പിക്കാൻ നടക്കുന്ന ഒരു ദുഷ്ടരായ ഒരു വിഭാഗം ജീവികളാണ് എന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകളെ.നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു.എല്ലാ മേഖലയിലും ഉണ്ട് മോശമായി ചിന്തിക്കുകുയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാർ അവരെ ഒഴിച്ച് നിർത്തിയാൽ സ്ത്രീക്കു പുരുഷനും. പുരുഷന് സ്ത്രീയും ഒഴിച്ച് കൂടാനാകാത്ത പരസ്പര സഹായികൾ തന്നെയാണ്.

സ്ത്രീയുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും വികാരങ്ങൾക്കും കൂട്ടും പങ്കാളിയും ആയ പുരുഷൻ എന്ന് മുതലാണ് ഇത്ര വെറുക്കപ്പെട്ടവനായി മാറിയത്.ചിലരുടെ സ്ത്രീകളുടെ പ്രസഗംങ്ങൾ കേട്ടാൽ പുരുഷൻ എന്നൊരു വാക്കു പോലും വെറുപ്പോടെ ആണ് പറയുന്നത് സ്ത്രീ എന്ന് പറയുന്ന കുറെ “ലിപ്പ്സ്റ്റിക് പ്രാണികൾക്കു” പുരുഷന്മാരെ വേണ്ടായിരിക്കും പക്ഷേ “പുരുഷൻ” അവൻ അച്ഛനായും അപ്പൂപ്പനായും അനിയനായും ചേട്ടനായും പങ്കാളിയായും വിവിധ കാലങ്ങളിൽ അവന്റെ സ്നേഹവും കരുതലും അനുഭവിച്ച ഒരു സ്ത്രീയും ഒരിക്കലും അവനെ പുരുഷനെ തള്ളിപ്പറയില്ല.

സ്ത്രീക്ക് പുരുഷന്റെ കൂടെ ചേർന്ന് നടന്നു കൂടെ അവന്റെ മുന്നിൽ നടക്കണമെന്നുള്ളവർക്കു അങ്ങനെയും ആകാമല്ലോ.അല്ലാതെ ഇന്ത്യയിലെ മുഴുവൻ സ്ത്രീകളും പുരുഷന്റെ മുന്നിലോടണം എന്നാലേ സ്ത്രീ ഒരു സ്ത്രീ ആകുകയുള്ളു എന്നാലേ സ്ത്രീക്കു തുല്യത കിട്ടൂ എന്നൊന്നും വിളിച്ചുകൂവാതെ.ഒരു സ്ത്രീക്കു വേണ്ട പരിഗണനയും സമത്വവും സ്വാതന്ത്യവും ഒക്കെ “അന്തസ്സുള്ള പുരുഷന്മാർ” എല്ലാ മേഖലയിലും സ്ത്രീകൾക്ക് കൊടുക്കുന്നുണ്ട്.

നിയമവും സ്ത്രീയുടെ അവകാശമായിതന്നെ എല്ലാ പരിഗണകളും അനുവദിക്കുകയും ചെയ്യുന്നുണ്ട് അതിനപ്പുറം സ്വാതന്ത്രം ഇല്ലേയെന്നു മുറവിളി കൂട്ടുന്നവർ ആഗ്രഹിക്കുന്ന ലോകം അവർമാത്രം സ്ത്രീയെന്ന അധിപയും പുരുഷനെന്ന അടിമയും ഉള്ള ലോകമാണ്..”പിടക്കോഴി “”മാത്രം”" കൂവുന്ന” ഒരു നൂറ്റാണ്ടു ഈ ലോകം അവസാനിക്കുന്നവരെ ഉണ്ടാവില്ലെന്ന് ഈ പുരുഷവിരോധികളോട് ആരാണൊന്നു പറഞ്ഞു മനസ്സിലാക്കുക???

റമദ ഷംന

റമദ ഷംന

Category: EDITOR'S PICK

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.