മന്ത്രിയാകാനില്ലെന്ന് ഗണേഷ്‌കുമാര്‍

പത്തനാപുരം: കേരള കോണ്‍ഗ്രസ് ബി-എന്‍സിപി ലയന വാര്‍ത്തകളെ തള്ളി കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. മന്ത്രിയാകാനില്ലെന്നും എന്‍സിപിയുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി പിളര്‍ത്താന്‍ ഒരു നീക്കവും നടത്തിയിട്ടില്ല. ഇടതുമുന്നണിക്ക് താല്പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായിത്തന്നെ മന്ത്രിസഭയില്‍ എത്തുമെന്നും ഗണേഷ് പറഞ്ഞു.

Category: KERALA, KOLLAM, POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.