ബാലകൃഷ്ണപിള്ളയുമായി സഹകരിക്കേണ്ടെന്ന് എന്‍സിപി

തിരുവനന്തപുരം : ആര്‍ ബാലകൃഷ്ണ പിള്ളയുമായി സഹകരിക്കേണ്ടെന്ന് എന്‍സിപി നേതൃയോഗം. സഹകരണം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് ബിയുമായി ഔപചാരികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ടിപി പീതാംബരന്‍ പറഞ്ഞു.

അനൗപചാരികമായി ആരെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും എന്‍സിപിയുമായി സഹകരിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പെടെ പലപാര്‍ട്ടികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാല്‍ അതുസംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം നേതാക്കളും കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരിക്കുന്നതിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ എകെ ശശീന്ദ്രനെ മന്ത്രിയാക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

നിലവില്‍ എന്‍സിപിക്ക് രണ്ട് എംഎല്‍എമാരുണ്ടെങ്കിലും മന്ത്രിമാരില്ല. എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്ന് ആദ്യം എകെ ശശീന്ദ്രനും അടുത്തിടെ തോമസ് ചാണ്ടിയും രാജിവെച്ചിരുന്നു. ഈ ഒഴിവില്‍ പാര്‍ട്ടിയുടെ ഏക അംഗവും മകനുമായ ഗണേഷ് കുമാര്‍ എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമമാണ് പിള്ള നടത്തിയത്.

Category: KERALA, POLITICS, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.