കിമ്മുമായി ഫോണ്‍ സംഭാഷണത്തിന് തയ്യാറെന്ന് ട്രംപ്

വാഷിങ്ടണ്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിന് സമ്മതമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.മുന്‍ ധാരണകളൊന്നുമില്ലാതെ കിമ്മുമായി സംസാരിക്കാന്‍ തയ്യാറാണ്. ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് അനുകൂല നിലപാടെടുക്കാന്‍ ഇത് കാരണമാവുമെന്നാണ് പ്രതീക്ഷ. കാംപ് ഡേവിഡിലെ പ്രസിഡന്‍ഷ്യല്‍ റീട്രീറ്റിനിടെ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.

ദക്ഷിണ- ഉത്തര കൊറിയകള്‍ അടുത്ത ദിവസം അവരുടെ ഹോട്ട് ലൈന്‍ ബന്ധം പുന:സ്ഥാപിക്കും. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഫോണില്‍ സംസാരിക്കാന്‍ തയ്യാറായത്. അമേരിക്കയും അമേരിക്കയും സംയുക്തമായി നടത്താനിരുന്ന സൈനിക അഭ്യാസവും റദ്ദാക്കിയിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷത്തിനു അയവുവരുത്താന്‍ ഈ നീക്കങ്ങള്‍ സബായിക്കുമെന്നാണ് കരുതുന്നത്.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.