പാക്കിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നു

ഇസ്ലാമാബാദ്: ഭീകര സംഘടനകൾക്കെതിരെ നടപടിയെടുത്ത് പാക്കിസ്ഥാൻ. അമേരിക്കയുടെ സാമ്പത്തിക സഹായം നിർത്തലാക്കിയതിനു ശേഷം ആദ്യമായി പാക്കിസ്ഥാൻ 72 ഭീകര സംഘടനകളെ കരിമ്പട്ടികയിലുൾപ്പെടുത്തി.

പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദിന്റെ ജമാഅത് ഉദ് ധവയെയും (ജെയുഡി)ഉല്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റും വൈറ്റ് ഹൗസും പാക്കിസ്ഥാനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 15 വര്‍ഷമായി നല്‍കിവന്ന സഹായ ധനം അമേരിക്ക നിര്‍ത്തലാക്കിയിരുന്നു.

അമേരിക്കയുടെ സാമ്പത്തിക സഹായം നിർത്തലാക്കിയത് പാക്കിസ്ഥാനെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പക്കിസ്ഥാൻ അമേരിക്കയെ കബളിപ്പിക്കുകയാണെന്നും ഭീകരവാദത്തിനെതിരെ യാതൊരു നടപടികൾ സ്വീകരിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ് തുറന്നടിച്ചിരുന്നു.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.