വ്യാജ അപ്പീല്‍: നൃത്താധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയതിന്റെ പേരില്‍ നൃത്ത അധ്യാപകന്‍ അറസ്റ്റില്‍. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളും പിടിയില്‍. കോഴിക്കോട് സ്വദേശി ജോബിനും തൃശൂര്‍ സ്വദേശി സൂരജുമാണ് അറസ്റ്റിലായത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെത്തുടര്‍ന്നാണ് അറസ്റ്റ്. പത്ത് വ്യാജ അപ്പീലുകളാണ് കലോത്സവത്തില്‍ ഇതുവരെ കണ്ടെത്തിയത്. 20,000 രൂപ മുതല്‍ ഈടാക്കിയാണ് വ്യാജ അപ്പീലുകള്‍ നല്‍കിയിരുന്നത്. നൂറിലേറെ വ്യാജ അപ്പീലുകള്‍ കലോത്സവത്തില്‍ എത്തിയതായാണ് വിവരം.

എന്നാല്‍, ഇതേക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ മറ്റുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കാതെ മടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.

Category: CRIME, KERALA, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.