കുറ്റിപ്പുറത്ത് വെടിയുണ്ടകള്‍ കണ്ടെത്തി

കുറ്റിപ്പുറം: ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന് താഴെ വെടിയുണ്ടകള്‍ കണ്ടെത്തി. നേരത്തെ കുഴിബോംബ് കണ്ടെത്തിയ പാലത്തിന് സമീപമാണ് ഇപ്പോള്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകര്‍ക്കാന്‍ സൈന്യം ഉപയോഗിക്കുന്ന തരം ബോംബാണ് നേരത്തെ കണ്ടെത്തിയിരുന്നത്.

ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പാലം പോലീസിന്റെ കാവലിലായിരുന്നു. ഇതിനിടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പ ഏതാനും മീറ്ററുകള്‍ അകലെയാണ്. പാലം തകര്‍ക്കാനുള്ള ശേഷി കുഴി ബോംബുകള്‍ക്കുണ്ടെന്നായിരുന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.

ബോംബുകളുടെ ഉറവിടം ഇതുവരെയും പോലീസ് കണ്ടെത്തിയിട്ടില്ല.

Category: Breaking News, KERALA, MALAPPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.