പരിശീലനത്തിനിടെ സൈനികർ ഹെലികോപ്ടറിൽ നിന്നും താഴേക്ക് വീണു (വീഡിയോ)

ന്യൂഡല്‍ഹി: പരിശീലനം നടത്തുകയായിരുന്ന മൂന്ന് വ്യോമസേന ഉദ്യോഗസ്ഥർ സൈനിക ഹെലികോപ്ടറിൽ നിന്നും താഴേക്ക് വീണു. ആർമി ഡേ പരേഡിനു മുന്നോടിയായി ധ്രുവ് ഹെലികോപ്ടറിൽ പരിശീലനം നടത്തുകയായിരുന്ന മൂന്ന് സേനാംഗങ്ങളാണ് താഴേക്ക് പതിച്ചത്.

സൈനികർ നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കയറിൽ തൂങ്ങിയിറങ്ങുന്നതിനിടയിലാണ് സൈനികർക്ക് അപകടമുണ്ടായത്. അതേ സമയം ഇവർക്ക് കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

Tags:

Category: FEATURED

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.